തിരുവനന്തപുരം: കൊച്ചിയില്‍ യുവ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനതെിരേ ഉടന്‍ കുറ്റം ചുമത്തില്ല.
സുപ്രീംകോടതിയിലെ ഹര്‍ജിയില്‍ തീര്‍പ്പാകും വരെ കുറ്റംചുമത്തരുതെന്ന ദിലീപിന്റെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. കേസ് മേയ് ഒന്നിലേക്കു മാറ്റി.
ഇതോടെ വിചാരണ നടപടികള്‍ കൂടുതല്‍ വൈകും. കേസിലെ മുഖ്യതെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.
കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ എഡിറ്റ് ചെയ്തതാണെന്നായിരുന്നു ദിലീപിന്റെ വാദം. കേസിലെ എല്ലാ രേഖകളും തനിക്ക് ലഭിക്കാന്‍ അവകാശമുണ്ടെന്നും ദിലീപ് ഹരജിയില്‍ പറഞ്ഞിരുന്നു.
രേഖയാണോ തൊണ്ടിമുതലാണോ മെമ്മറി കാര്‍ഡ് എന്നതാണു കോടതി പ്രധാനമായും പരിശോധിക്കുന്നത്.
രേഖയാണെന്നും പ്രതിയെന്ന നിലയില്‍ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നുമാണ് ദിലീപിന്റെ വാദം.
ആക്രമണ ദൃശ്യങ്ങള്‍ ഇത്തരത്തില്‍ നല്‍കിയാല്‍ നടിക്കു കോടതിയില്‍ സ്വതന്ത്രമായി മൊഴി നല്‍കാനാവില്ലെന്ന് അന്ന് സംസ്ഥാനസര്‍ക്കാര്‍ നിലപാടെടുത്തിരുന്നു.
മെമ്മറി കാര്‍ഡ് ലഭിക്കണമെന്ന ദിലീപിന്റെ ആവശ്യം വിചാരണക്കോടിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇരയുടെ സ്വകാര്യത ഹനിക്കുന്നതാണ് ദിലീപിന്റെ ആവശ്യമെന്ന് കാണിച്ചാണ് ഹര്‍ജി തള്ളിയത്.