രഹസ്യ വിവാഹത്തിന്റെ തലേദിവസം കാമുകി നാലുവര്‍ഷം പ്രണയിച്ച കാമുകനെ ഉപേക്ഷിച്ചു മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടി: പിന്നെ സംഭവിച്ചത് ഇങ്ങനെ

16

കണ്ണൂര്‍: നാലുവര്‍ഷം പ്രണയിച്ചകാമുകനുമായുള്ള വിവാഹതലേന്നു പെണ്‍കുട്ടി മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടി. നിലേശ്വരത്താണു സംഭവം. കാഞ്ഞിരപ്പൊയില്‍ സ്വദേശി നിമിഷയാണു നാലു വര്‍ഷക്കാലം പ്രണയിച്ചകാമുകനെ ഉപേക്ഷിച്ചു വിവാഹത്തിന്റെ തലേദിവസം മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടിയയത്.

Advertisements

ചെറുപുഴ പാടിച്ചാല്‍ സ്വദേശിയും ഫേസ്ബുക്ക് കാമുകനുമായ രാജേഷിനെയാണ് നിമിഷ വിവാഹം ചെയ്തത്. പിതാവിന്റെ ബന്ധു കൂടിയായ യുവാവുമായി പെണ്‍കുട്ടി നീണ്ട നാലുവര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ബന്ധുക്കള്‍ ഈ ബന്ധത്തെ അംഗീകരിച്ചിരുന്നില്ല. ഒടുവില്‍ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയാകുമ്പോള്‍ കല്യാണം നടത്തമെന്നു പെണ്‍വീട്ടുകാര്‍ പറയുകയായിരുന്നു.

പെണ്‍കുട്ടിക്കു 18 വയസായതോടെ വിവാഹഭ്യര്‍ത്ഥനയുമായി ചെറുക്കാന്‍ വീട്ടുകാര്‍ പെണ്ണിന്റ വീട്ടില്‍ എത്തി. എന്നാല്‍ നിമിഷയുടെ മാതാപിതാക്കള്‍ വിവാഹത്തിനു തയാറായിരുന്നില്ല. ഒടുവില്‍ കാമുകന്റെ വീട്ടുകാരുടെ പിന്തുണയോടെയാണു വിവാഹം തീരുമാനിച്ചത്. വിവാഹത്തിന്റെ തലേദിവസം വൈകുന്നേരം കാമുകനൊപ്പം ബൈക്കില്‍ കാഞ്ഞങ്ങാട് എത്തി വസ്ത്രങ്ങളും വിവാഹത്തിനാവശ്യമുള്ള മറ്റു സാധനങ്ങളും ഇരുവരും ചേര്‍ന്നു വാങ്ങി. തുടര്‍ന്ന് നീലേശ്വരത്ത് എത്തിയ ഉടന്‍ ഞാന്‍ പോകുന്നു എന്ന് പറഞ്ഞ് കാമുകനോടു യാത്ര പറഞ്ഞ് പെണ്‍കുട്ടി പോയി.

എന്നാല്‍ വരേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തിനെ തുടര്‍ന്ന് യുവാവ് കാമുകിയെ അന്വേഷിക്കുകയായിരുന്നു. അപ്പോഴേയ്ക്കു മറ്റൊരു യുവാവുമായി വിവാഹം നടന്നതിന്റെ ചിത്രങ്ങള്‍ നിമിഷ തന്നെ കാമുകന്റെ ഫോണിലേയ്ക്ക് അയച്ചു നല്‍കുകയായിരുന്നു. ഫേസ്ബുക്ക് കാമുകനുമായാണ് പെണ്‍കുട്ടിയുടെ വിവാഹം നടന്നത്. ഇതോടെ കല്യാണ വീട്ടില്‍ ആകെ മൂകതയായി. സദ്യക്കായി വാങ്ങിയ സാധനങ്ങള്‍ തിരികെ നല്‍കി. എന്നാല്‍ സമനില നഷ്ടപ്പെടാതെ കാമുകന്‍ സംഭവം ഒരു ആഘോഷമാക്കുകയായിരുന്നു. സുഹൃത്തുക്കളെ വിളിച്ചുകൂട്ടി നീ പോയാല്‍ എനിക്ക് ഒന്നുമില്ല എന്നെഴുതിയെ വലിയ കേക്കു മിറിച്ച് കാമുകന്‍ സംഭവം ഉഷാറാക്കി.

Advertisement