ലോകകപ്പിൽ ഇന്ത്യയ്ക്ക് മേൽ പേടിസ്വപന്മായി നിൽക്കുന്ന അഞ്ച് കളിക്കാർ, ഇവരെ മറികടക്കാൻ ചില്ലറ കളിയൊന്നും പോര

39

ക്രിക്കറ്റിലെ ലോക കിരീടം തിരികെ വീണ്ടും ഇന്ത്യയിൽ എത്തിക്കുവാൻ ലക്ഷ്യമിട്ട് പോകുന്ന ഇന്ത്യൻ സംഘത്തിന് കാര്യങ്ങൾ അത്ര എളുപ്പമല്ല.

ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര തോൽവി ഇന്ത്യയ്ക്ക് മുന്നറിയിപ്പായിരുന്നു. വെല്ലുവിളികൾ നിറഞ്ഞൊരു ടൂർണമെന്റിലേക്ക് ഇന്ത്യ ചെല്ലുമ്പോൾ ഇന്ത്യയ്ക്ക് ഭീഷണി ഉയർത്താൻ സാധ്യതയുള്ള കളിക്കാരുമുണ്ട്.

Advertisements

ഓരോ ടീമിനും അവരുടെ തുറുപ്പു ചീട്ടുകളുണ്ട്. ഇന്ത്യയ്ക്ക് നമ്മുടെ മുൻ നിര ബാറ്റിങ്ങും, അവരെ പിന്തുണയ്ക്കുന്ന ബൗളിങ് നിരയുമാണ് കരുത്ത്.

അതുപോലെ, ഇന്ത്യയ്ക്ക് തലവേദന തീർക്കുവാൻ സാധ്യതയുള്ള എതിർ ടീമിലെ കളിക്കാരിൽ ചിലർ ഇവരാണ്:

ഉസ്മാൻ ഖവാജ – ഏഷ്യയിൽ വന്നാണ് ഇന്ത്യയ്ക്കും പാകിസ്താനുമെതിരെ ഓസ്ട്രേലിയ പരമ്ബര നേടി പോയത്. കോഹ് ലിക്ക് കീഴിൽ ഇന്ത്യ ആദ്യമായി അപ്പോൾ സ്വന്തം മണ്ണിലെ പരമ്ബര തോൽവിയുടെ രുചിയറിഞ്ഞു.

ആ ജയം ഓസ്ട്രേലിയയുടെ ടീം എഫേർട്ടിന്റെ ഫലമായിരുന്നു. പക്ഷേ അവർക്കതിന് ഊർജം നൽകിയത് ഉസ്മാൻ ഖവാജയുടെ മികവാണ്.

5 മത്സരങ്ങളിൽ നിന്നും 383 റൺസാണ് ഖവാജ നേടിയത്. 0-2ന് പിന്നിട്ടു നിന്ന പരമ്ബര അവരങ്ങനെ 3-2ന് ഖവാജയുടെ മികവിൽ നേടി.

മൂന്ന് അർധ ശതകവും രണ്ട് സെഞ്ചുറിയുമാണ് ഖവാജ ഇന്ത്യയ്ക്കെതിരെ നേടിക്കഴിഞ്ഞത്. ഇന്ത്യയുടെ മുൻ നിര ബൗളർമാർക്ക് ഖവാജ പിടികൊടുത്തിട്ടുമില്ല.

ലോകകപ്പിലെ ഇന്ത്യയുടെ മുന്നോട്ടു പോക്കിന് ഖവാജയെ വീഴ്ത്തുവാനുള്ള തന്ത്രം കോഹ് ലി കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ജൂൺ ഒൻപതിനാണ് ഇന്ത്യ ഓസ്ട്രേലിയയെ നേരിടുന്നത്. ഖവാജയെ എത്രവേഗം മടക്കുന്നു എന്നതായിരിക്കും കളിയിൽ നിർണായകമാവുക.

ജോ റൂട്ട് – ഇന്ത്യയുടെ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിൽ ജോ റൂട്ട് സന്ദർശകരെ പ്രഹരിച്ചാണ് തിരികെ വിട്ടത്. 2 മാച്ച് വിന്നിങ് സെഞ്ചുറി ഉൾപ്പെടെ 3 ഇന്നിങ്സിൽ നിന്നും 226 റൺസാണ് റൂട്ട് നേടിയത്.

മൂന്ന് ഏകദിനങ്ങളുടെ പരമ്ബരയിൽ ആദ്യത്തേതിൽ തോറ്റിട്ടും ഇംഗ്ലണ്ട് ഇന്ത്യയെ 2-1ന് തോൽ്പ്പിച്ചു. അതിന് അവരെ സഹായിച്ചത് ബാറ്റിങ്ങിൽ മൂന്നാമതിറങ്ങിയ താരവും.

ഇന്ത്യയ്ക്കെതിരെ 17 ഇന്നിങ്സിൽ നിന്നും 684 റൺസാണ് റൂട്ട് സ്‌കോർ ചെയ്തത്. മൂന്ന് അർധ ശതകവും മൂന്ന് സെഞ്ചുറിയും നേടി. ലോകകപ്പിനെത്തുമ്‌ബോഴും ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാണ് റൂട്ട് ഉയർത്തുന്നത്.

റാഷിദ് ഖാൻ- മൂന്ന് വർഷത്തോളമായി റാഷിദ് ഖാൻ അരങ്ങേറ്റം കുറിച്ചിട്ട്. പക്ഷേ റാഷിദിന്റെ മാന്ത്രികതയുടെ ചുരുൾ ഇതുവരെ അയഞ്ഞിട്ടില്ല. ഐപിഎല്ലിൽ ഈ സീസണിൽ മികവ് കാണിക്കാൻ റാഷിദിന് ഇതുവരെ കഴിഞ്ഞില്ല.

എന്നാൽ ലോകകപ്പിൽ ഇന്ത്യയുടെ രക്തത്തിനായി റാഷിദ് തകർത്തു കളിക്കുമെന്ന് ഉറപ്പാണ്. ഐപിഎല്ലിൽ എല്ലാ ഇന്ത്യൻ ബാറ്റ്സ്മാൻമാരേയും റാഷിദ് കുഴക്കിയിട്ടുണ്ട്. കോഹ് ലി, ധോനി, ജാദവ്, കാർത്തിക്, രോഹിത് ശർമ, ഹർദിക് പാണ്ഡ്യ എന്നിവരെല്ലാം റാഷിദിന്റെ ഇരകളാണ്.

അതിനാൽ റാഷിദിനെ മറികടക്കുവാൻ ഇന്ത്യൻ താരങ്ങൾ വഴി കണ്ടെത്തണം എന്ന് വ്യക്തം. ജൂൺ 22നാണ് അഫ്ഗാനിസ്ഥാനുമായുള്ള ഇന്ത്യയുടെ മത്സരം.

റബാഡ- ലോകത്തിലെ മികച്ച ബൗളർമാരുടെ നിരയിലേക്ക് വരികയാണ് റബാഡ. 11 മത്സരത്തിൽ നിന്ന് 19 ഇന്ത്യൻ കളിക്കാരുടെ വിക്കറ്റാണ് റബാഡ വീഴ്ത്തിയത്. അതിൽ 9 ഇരകളും ഇന്ത്യയുടെ ടോപ് 3 ബാറ്റ്സ്മാൻമാരാണ്.

രോഹിത്തിനെ നാല് വട്ടമാണ് റബാഡ പുറത്താക്കിയത്. ഒപ്പം കോഹ് ലിയേയും ധവാനേയും റബാഡ നിരന്തരം കുഴക്കിക്കൊണ്ടിരുന്നു. ലോകകപ്പിൽ സൗത്ത് ആഫ്രിക്കയുമായിട്ടാണ് ഇന്ത്യയുടെ ആദ്യ മത്സരം. അവരുടെ കുന്തമുനയുമാണ് റബാഡ.

അവിടെ റബാഡയെ അതിജീവിക്കാൻ ഇന്ത്യയുടെ ടോപ് ഓർഡർ വഴി കണ്ടെത്തിയില്ലെങ്കിൽ ഇന്ത്യയ്ക്ക് കിരീടത്തിനായുള്ള പോരാട്ടം ജയിച്ചു തുടങ്ങുവാനാവില്ല.

ബാബർ അസം- ലോകകപ്പിൽ പാകിസ്താന് മേൽ മുൻതൂക്കം ഇന്ത്യയ്ക്ക് തന്നെയാണ്. ഈ ലോകകപ്പിൽ പാകിസ്താന്റെ വിധി നിർണയിക്കുവാൻ പോവുന്ന താരമാണ് ബാബർ അസം. അസമിന്റെ നിലവിലെ ഫോം എതിർ ടീമുകൾക്കെല്ലാം ഭീഷണിയാണ്.

ഇന്ത്യയ്ക്കെതിരെ 4 മത്സരത്തിൽ നിന്നും 110 റൺസാണ് അസം നേടിയത്. ഈ കണക്കുകൾ നോക്കിയാൽ ഇന്ത്യയ്ക്ക് ഭീഷണിയാണ് ബാബർ എന്ന് പറയുവാനാവില്ല.

എന്നാൽ ഫോമിലേക്കുയരുന്ന ദിവസം എത് എതിരാളിയേയും തകർത്തടിക്കാൻ ഈ പാക് താരത്തിനാവും. പാകിസ്താനെ 16ന് നേരിടുമ്‌ബോൾ ബാബർ അസമിനെ തളയ്ക്കുവാനുള്ള തന്ത്രമാകണം ഇന്ത്യ കയ്യിൽ കരുതേണ്ടത്.

Advertisement