യുവാവിനെ വാഹനത്തിന്റെ മുന്നിലേക്ക് തള്ളിയിട്ട് കൊന്ന ഡിവൈഎസ്പി ഹരികുമാര്‍ തൂങ്ങിമരിച്ചു

41

കൊച്ചി: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിന്റെ മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്തു. കല്ലമ്പലത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.

Advertisements

സനലിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഡിവൈഎസ്പി ഹരികുമാര്‍ തമിഴ്‌നാട്ടിലേക്ക് ഒളിവില്‍ പോയതായി അന്വേഷണ സംഘം പറഞ്ഞിരുന്നു. ഇദ്ദേഹം തിരിച്ച് എപ്പോള്‍ വീട്ടില്‍ വന്നുവെന്ന് കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്.

അതേസമയം ഹരികുമാര്‍ കുറ്റക്കാരന്‍ തന്നെയെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. പ്രതി ഹരികുമാര്‍ സനലിനെ മനപ്പൂര്‍വം കൊലപ്പെടുത്തിയതാണ്. ഇത് തെളിയിക്കുന്ന സാക്ഷിമൊഴികളും ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. വാഹനം വരുന്നത് കണ്ട പ്രതി സനല്‍കുമാറിനെ മനപ്പൂര്‍വം തള്ളിയിട്ട് അപായപ്പെടുത്തിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.

ഡിവൈഎസ്പിക്ക് ജാമ്യം നല്‍കരുതെന്ന ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് ഇന്ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുകയാണ് ആത്മഹത്യ ചെയ്ത നിലയില്‍ സനല്‍കുമാറിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

Advertisement