ദുബായിയില്‍ തന്നെ കടന്നുപിടിച്ച് ചുംബിച്ചയാളുടെ ചുണ്ട് പ്രവാസി യുവതി കടിച്ചുമുറിച്ചു, ചുണ്ട് നഷ്ടപ്പെട്ടത് പ്രവാസി യുവാവിന്റേത്

215

ദുബായ്: കടന്നുപിടിച്ച്‌ ചുംബിക്കാന്‍ ശ്രമിച്ചയാളുടെ ചുണ്ട് യുവതി കടിച്ചുമുറിച്ച സംഭവത്തില്‍ കോടതിയില്‍ വാദം തുടരുന്നു.

കടന്നുപിടിച്ച്‌ ചുംബിക്കാന്‍ ശ്രമിച്ചപ്പോഴാണ് ചുണ്ട് കടിച്ചെടുത്തതെന്നാണ് യുവതി വാദിക്കുന്നത്. എന്നാല്‍ വാഷ് റൂമിലേക്ക് വന്ന യുവതി പ്രകോപനം കൂടാതെ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ഈജിപ്ഷ്യന്‍ സ്വദേശി പറഞ്ഞു.

Advertisements

ഇക്കഴിഞ്ഞ മാസമാണ് ഉക്രൈന്‍ സ്വദേശിനിയായ യുവതിയെ സഹപ്രവര്‍ത്തകനായ യുവാവ് ചുംബിക്കാന്‍ ശ്രമിച്ചതെന്ന കേസ് രജിസ്റ്റര്‍ ചെയ്തത്.

സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ- ഓഫീസിലെ വാഷ് റൂം തകരാറിലായതിനെത്തുടര്‍ന്ന് തൊട്ടടുത്ത കെട്ടിടത്തിലുള്ള വാഷ് റൂമില്‍ പോയപ്പോഴായിരുന്നു സംഭവം.

അവിടെയെത്തിയപ്പോള്‍ സഹപ്രവര്‍ത്തകനായ ഈജിപ്ഷ്യന്‍ സ്വദേശിയുമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് യുവതി അവിട നിന്ന് പുറത്തിറങ്ങി ലിഫ്റ്റില്‍ കയറി മുകള്‍ നിലയിലെ വാഷ് റൂമിലേക്ക് പോയി.

സ്ത്രീകളുടെ വാഷ് റൂമിലേക്ക് കയറിയപ്പോള്‍ പിന്നാലെയെത്തിയ യുവാവ് അവരെ ബലമായി കടന്നുപിടിക്കുകയും ചുംബിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

ഇതോടെ യുവതി അയാളുടെ ചുണ്ട് കടിച്ചു മുറിക്കുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ യുവാവ് അവിടെ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.

സംഭവത്തില്‍ യുവതി പൊലീസില്‍ പരാതി നല്‍കി. 10 ദിവസത്തിനുശേഷം അല്‍ റിഗ്ഗില്‍വെച്ച്‌ ഈജിപ്ഷ്യന്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.

എന്നാല്‍ അകാരണമായി തന്നെ യുവതി ആക്രമിക്കുകയായിരുന്നുവെന്നാണ് യുവാവ് കോടതിയില്‍ പറഞ്ഞത്. വിശദമായ അന്വേഷണത്തിനൊടുവില്‍ യുവാവിന്‍റെ വാദം തെറ്റാണെന്നും യുവതി നിരപരാധിയാണെന്നും പ്രോസിക്യൂട്ടര്‍ കണ്ടെത്തി.

Advertisement