ഹിന്ദി സൂപ്പര്‍താരങ്ങള്‍ ആണ് മോഹന്‍ലാലിനെ കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചത്, ദിലീപിന്റൈ രാജിക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ജഗദീഷ്‌

8

കൊച്ചി: കുറ്റാരോപിതനായ ദിലീപ് തത്കാലം സംഘടനയില്‍ നിന്ന് മാറി നില്‍ക്കണമെന്നും പിന്നീട് നിരപാധിത്വം തെളിയിച്ച് തിരിച്ചു വന്നാല്‍ സ്വീകരിക്കാമെന്നുള്ള നിലപാടിലാണ് മോഹന്‍ലാല്‍ രാജി ആവശ്യപ്പെട്ടതെന്ന് ജഗദീഷ്. രാജിയിലേക്ക് നയിച്ച സംഭവങ്ങളും ജഗദീഷ് ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തില്‍ പങ്കുവെച്ചു.

Advertisements

ഈയിടെ മോഹന്‍ലാല്‍ ഹിന്ദി സിനിമയ്ക്കായി മുംബൈയില്‍ പോയിരുന്നു. ഹിന്ദി സൂപ്പര്‍ താരങ്ങളൊക്കെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ്. എന്തുകൊണ്ടാണ് നിങ്ങള്‍ ഇതിനെയൊക്കെ പിന്തുണയ്ക്കുന്നതെന്ന് അവര്‍ അദ്ദേഹത്തോട് ചോദിച്ചു.

തമിഴ് പത്രത്തില്‍ വാര്‍ത്തയും വന്നു അദ്ദേഹം കുറ്റാരോപിതനൊപ്പമെന്ന് . ഇതെല്ലാം അദ്ദേഹത്തില്‍ വലിയ മാനസികവിഷമമാണ് ഉണ്ടാക്കിയത്.

എന്റെ അടുത്തുതന്നെ ലാല്‍ ചോദിച്ചിട്ടുണ്ട്. ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാ. എന്ന്. അത് നമുക്ക് ക്ലിയര്‍ ചെയ്യാവുന്നതേയുള്ളു എന്ന് ഞാന്‍ ലാലിനോടും പറഞ്ഞു.

അങ്ങനെ ലാല്‍ ഉറച്ച ഒരു നിലപാടെടുക്കുകയും ദിലീപിനോട് രാജി ആവശ്യപ്പെടുകയും ചെയ്തു. ജഗദീഷ് പറയുന്നു.

Advertisement