ഓസ്ട്രേലിയക്കെതിരെ ടി20 പരമ്പരയില്‍ ഇന്ത്യന്‍ താരം മഹേന്ദ്ര സിംഗ് ധോണി കളിച്ചേക്കില്ല. പകരം റിഷഭ് പന്തും ദിനേഷ് കാര്‍ത്തികും ആണ് ടീം ഇന്ത്യയില്‍ ഉണ്ടാകും. മുംബൈ മിററാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ മാസം 24 മുതലാണ് ടി20 പരമ്പര ആരംഭിക്കുക. രണ്ട് മത്സരമാണ് പരമ്പരയില്‍ ഉളളത്.
ലോകകപ്പിന് മുമ്പ് റിഷഭ് പന്തിനും, ദിനേഷ് കാര്‍ത്തിക്കിനും കൂടുതല്‍ മത്സരപരിചയം നല്‍കുന്നതിന് വേണ്ടിയാണ് ധോണിയ്ക്ക് വിശ്രമം അനുവദിക്കുന്നത് എന്നാണ് സൂചന.
ഇതോടെ ലേകകപ്പ് ടീമില്‍ ഉള്‍പ്പെടണമെങ്കില്‍ ടി20 പരമ്പരയില്‍ ഇരുവര്‍ക്കും മികച്ച പ്രകടനം കാഴ്ച്ചവെക്കേണ്ടി വരും. രണ്ടിലൊരാള്‍ക്കാണ് ലോകകപ്പില്‍ കളിക്കാന്‍ അവസരം ലഭിക്കുക.
അസേമയം ടി20 പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിക്കപ്പെട്ടാലും അഞ്ച് മത്സര ഏകദിന പരമ്പരയില്‍ ധോണി കളിക്കും. മാര്‍ച്ച് രണ്ടാം തീയതിയാണ് ഏകദിന പരമ്പര തുടങ്ങുന്നത്. ലോകകപ്പിന് മുമ്പുളള ഇന്ത്യയുടെ അവസാന പരമ്പരയാണിത്.