അഡലെയ്ഡ്: ന്യൂസിലന്‍ഡിനെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സാണ് അടിച്ച് കൂട്ടിയത്.
അര്‍ധസെഞ്ച്വറി നേടിയ രോഹിത്ത് ശര്‍മ്മ ശിഖര്‍ ധവാന്‍ എന്നിവരുടെ മികവിലാണ് ടീം ഇന്ത്യയുടെ മുന്നേറ്റം. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച മഹേന്ദ്ര സിംഗ് ധോണിയുടേയും കേദര്‍ ജാദവും ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു.
രോഹിത്ത് ശര്‍മ്മ 96 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്‌സും സഹിതം 87ഉം ധവാന്‍ 67 പന്തില്‍ ഒന്‍പത് ഫോര്‍ സഹിതം 66 ണ്‍റസും സ്വന്തമാക്കി. ഇരുവരും ഒന്നാം വിക്കറ്റില്‍ 154 റണ്‍സാണ് ചേര്‍ത്തത്. കോഹ്ലി 43ഉം അമ്പാടി റായി 47ഉം റണ്‍സെടുത്ത് പുറത്തായി.
ധോണി 33 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും അടക്കം 48ഉം കേദര്‍ ജാദവ് 10 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും അടക്കം 22 റണ്‍സുമായി പുറത്തായകാതെ നിന്നു. ന്യൂസിലന്‍ഡിനായി ബോള്‍ും ഫെര്‍ഗൂസണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ബേ ഓവലില്‍ ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ കരുതലോടെ തുടങ്ങുകയായിരുന്നു. 18-ാം ഓവറിലെ അവസാന പന്തില്‍ ഫെര്‍ഗൂസനെ സിക്സറടിച്ചാണ് ഹിറ്റ്മാന്‍ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. രോഹിതിന്റെ 38-ാം ഏകദിന അര്‍ദ്ധ സെഞ്ച്വറിയാണിത്. ഗ്രാന്‍ഡ്ഹോമിനെ 21-ാം ഓവറില്‍ ഡബിളെടുത്ത് ധവാന്‍ 27-ാം അര്‍ദ്ധ സെഞ്ച്വറിയിലെത്തി.
പതിനാലാം തവണയാണ് ഇരുവരും നൂറിലേറെ റണ്‍സ് കൂട്ടുകെട്ട് സ്ഥാപിക്കുന്നത്. നേപ്പിയറിലെ അതേ ടീമിനെ നിലനിര്‍ത്തിയാണ് ഇന്ത്യ ഇറങ്ങിയത്. എന്നാല്‍ ന്യൂസീലന്‍ഡ് രണ്ട് മാറ്റങ്ങള്‍ വരുത്തി. സാന്റ്നര്‍ക്ക് പകരം ഇഷ് സോധിയും ടീം സൗത്തിക്ക് പകരം കോളിന്‍ ഗ്രാന്‍ഡ്ഹോമും ടീമിലെത്തി.
ആദ്യ ഏകദിനം ഇന്ത്യ വിജയിച്ചിരുന്നു. അഞ്ച് ഏകദിന മത്സരങ്ങളാണ് പരമ്പരയിലുളളത്.