ധവാൻ പോകുമ്പോൾ ടീമിലെത്തുന്നത് വെടിക്കെട്ടിന്റെ ‘തമ്പുരാൻ’; ടീമിൽ വൻ അഴിച്ചുപണി

27

ലോകകപ്പ് പ്രതീക്ഷകൾ വാനോളം നിൽക്കുമ്പോൾ വിരാട് കോഹ്ലിക്കും സംഘത്തിനും അപ്രതീക്ഷിതമായി ലഭിച്ച തിരിച്ചടിയാണ് ഓപ്പണർ ശിഖർ ധവാന്റെ പരുക്ക്.

ഓസ്‌ട്രേലിയക്കെതിരായ മൽസരത്തിനിടെ ബൗൺസർ പതിച്ച് ഇടത് കൈവിരലിനേറ്റ പരുക്കാണ് താരത്തിന് തിരിച്ചടിയായത്.

Advertisements

വിരലിന് പൊട്ടലുണ്ടെന്ന് സ്‌കാനിങ്ങിൽ വ്യക്തമായ സാഹചര്യത്തിൽ കുറഞ്ഞത് മൂന്ന് ആഴ്ചത്തേക്ക് ധവാന് കളത്തിലിറങ്ങാനാകില്ല.

ഇതോടെ ടീം ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയെന്നറിയപ്പെടുന്ന ‘ടോപ് ത്രീ’യിൽ വിള്ളൽ വീണു.

ധവാൻ രോഹിത് സഖ്യം നൽകുന്ന മികച്ച തുടക്കമാണ് കഴിഞ്ഞ ആറ് വർഷമായി ഇന്ത്യൻ ടീമിനെ വൻ സ്‌കോറുകളിൽ എത്തിച്ചിരുന്നത്.

ധവാൻ പരുക്കേറ്റ് പുറത്തായതോടെ ആ സ്ഥാനത്തേക്ക് ആര് എത്തുമെന്ന ആശങ്കയാണ് നിലവിലുള്ളത്. മൂന്നാം ഓപ്പണറായി ടീമിലുള്ള കെ എൽ രാഹുൽ ഓപ്പണിംഗ് സ്ഥാനത്തേക്ക് എത്താനാണ് സാധ്യത കൂടുതൽ.

രാഹുൽ ഓപ്പണറാകുമ്‌ബോൾ നാലാം നമ്ബർ ബാറ്റിംഗ് പൊസിഷനിൽ വിജയ് ശങ്കർ എത്തും.

ഇക്കാര്യത്തിൽ ടെൻഷനുള്ളതിനാൽ മുതിർന്ന താരം ദിനേഷ് കാർത്തിക്കിനെ ടീമിൽ ഉൾപ്പെടുത്തി മഹേന്ദ്ര സിംഗ് ധോണിയെ നേരത്തെ ക്രീസിൽ എത്തിക്കാനുള്ള സാധ്യതയുമുണ്ട്.

ധവാൻ പരുക്കിന്റെ പിടിയിലായതോടെ സ്റ്റാൻഡ് ബൈ താരമായ ഋഷഭ് പന്ത് ഇംഗ്ലണ്ടിലെത്തും.

അംബാട്ടി റായുഡു രണ്ടാമത്തെ സറ്റാൻഡ് ബൈ താരമായതാണ് പന്തിന് കാര്യങ്ങൾ അനുകൂലമാകുന്നത്. യുവതാരം ടീമിൽ എത്തിയാൽ കൂടുതൽ അഴിച്ചുപണികൾ ഉണ്ടാകുമെന്ന് ഉറപ്പാണ്.

Advertisement