സഹോദരിയുടെ വിവാഹം നടത്തും, അഭിമന്യുവിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്നും സിപിഎം

30

കൊച്ചി: കാമ്പസ് ഫ്രണ്ടുകാരുടെ ആക്രമണത്തില്‍ എറണാകുളം മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിന്റെ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുമെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി. അഭിമന്യുവിന്റെ മാതാപിതാക്കളുടെ ഭാവിസംരക്ഷണം പാര്‍ട്ടി ഏറ്റെടുക്കും.

നിലവില്‍ വാസയോഗ്യമല്ലാത്ത വീട്ടില്‍ താമസിക്കുന്ന കുടുംബത്തിന് വീട് വച്ച് നല്‍കും. വിവാഹ പ്രായമെത്തിയ സഹോദരിയുടെ കല്യാണം പാര്‍ട്ടിയുടെ മേല്‍നോട്ടത്തില്‍ നടത്തും. കാമ്ബസ് ഫ്രണ്ടുകാരുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന അര്‍ജുന്‍, വിനീത് എന്നിവരുടെ ചികിത്സാ ചെലവുകള്‍ പാര്‍ട്ടി വഹിക്കുമെന്നും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ അറിയിച്ചു.

Advertisements

എസ്ഡിപിഐയുടെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ഈ മാസം ഒമ്ബതിന് എറണാകുളം ടൗണ്‍ഹാളില്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement