ന്യൂഡല്‍ഹി: ത്രിപുര അടക്കമുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തകര്‍പ്പന്‍ വിജയത്തോടെ കൂടുതല്‍ ആത്മ വിശ്വാസത്തിലായ ബിജെപി കേരളം പിടിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ബിജെപിയും പിആര്‍ ഏജന്‍സിയും കേരളം പിടിക്കാാനായി വല വീശുന്ന പ്രധാന നേതാക്കള്‍ ശശി തരൂര്‍, വിഎസ് ശിവകുമാര്‍, കെബി ഗണേഷ് കുമാര്‍, കെ സുധാകരന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍ എന്നവരാണെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം വിടി ബല്‍റാം അടക്കമുള്ള ഒരു പറ്റം യുവ നേതാക്കളും സമീപ ഭാവിയില്‍ തന്നെ ബിജെപി പാളയത്തിലെത്തുമെന്നാണ് അറിയുന്നത്.
ശശി തരൂര്‍ ആണ് ബിജെപി ലക്ഷ്യമിടുന്നതില്‍ നിലവില്‍ ഏറ്റവും പ്രമുഖന്‍. ശശി തരൂരിനെ കൊണ്ട് വന്ന് തിരുവനന്തപുരത്തു തന്നെ വരുന്ന ലോക സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തുകയും ചെയ്യാമെന്നാണ് ബിജെപി കണക്കു കൂട്ടുന്നത്. ശശി തരൂരിനു കോണ്‍ഗ്രസ്സില്‍ അര്‍ഹമായ സ്ഥാനം ലഭിച്ചില്ല എന്ന പരാതി നില നില്‍ക്കുന്നയാളാണ്. ഈയടുത്തായി പ്രധാന മന്ത്രി മോഡിക്കുള്ള പിന്തുണ ആവര്‍ത്തിച്ചു പറയുന്നതിലൂടെ ഇദ്ദേഹം പൊതു സമൂഹത്തിനും സൂചന നല്‍കുന്നുണ്ട്.
മുന്‍ മന്ത്രിമാരായ വിഎസ് ശിവകുമാറും കെബി ഗണേഷ് കുമാറും സമ്മതം നല്‍കി കഴിഞ്ഞു എന്നാണ് പിആര്‍ ഏജന്‍സി അവകാശപ്പെടുന്നത്.മുന്‍ എംപി കെ സുധാകരനുമായുള്ള ചര്‍ച്ച വിജയത്തിലേക്ക് പുരോഗമിക്കുന്നു എന്ന റിപ്പോര്‍ട്ട് ആണുള്ളത്. കോണ്‍ഗ്രസ്സിന്റെ കണ്ണൂരിലെ സിംഹം എന്ന് കണക്കാക്കപ്പെടുന്ന കെ സുധാകരനെ കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങള്‍ വിജയിച്ചാല്‍ കണ്ണൂരില്‍ അത് പുതിയ സമവാക്യങ്ങള്‍ എഴുതി ചേര്‍ക്കും. നിലവില്‍ കേന്ദ്രത്തിലെയും കേരളത്തിലെയും കോണ്‍ഗ്രസ് നേതൃത്വത്തില്‍ അസംതൃപ്തനാണ് ഇദ്ദേഹം.
രാജ് മോഹന്‍ ഉണ്ണിത്താനും ഗ്രീന്‍ സിഗ്നല്‍ കാണിച്ചു എന്നാണ് മനസ്സിലാക്കാന്‍ ആവുന്നത്. കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലെ അവഗണനയാണ് ഇതിനു കാരണം എന്നാണ് പറയുന്നത്. പ്രതിപക്ഷ നേതൃത്വത്തിനോടും യുവ എംഎല്‍എ യോടുമെല്ലാം തുറന്ന സമീപനം ആണത്രേ ബിജെപിക്കുള്ളത്. എന്നാല്‍ അനുകൂലമായ ഒരു സൂചനയും ഇത് വരെ ഇവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല എന്നാണ് മനസ്സിലാക്കാന്‍ ആവുന്നത്.
ത്രിപുര മോഡലില്‍ കേരളം പിടിക്കാന്‍ കോണ്‍ഗ്രസ്സില്‍ നിന്നും ഇതര രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ഇരുപതോളം പേരെ രാജിവെപ്പിച്ചു ബിജെപിയില്‍ ചേര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നു എന്ന എക്സ്‌ക്ലൂസീവ് വാര്‍ത്ത കഴിഞ്ഞ ദിവസം ഈ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പുറത്തു വിട്ടത്.
മാസങ്ങളായി ബിജെപി നടത്തി കൊണ്ടിരിക്കുന്ന ഈ ശ്രമങ്ങളില്‍ പത്തോളം പേര്‍ ഇതിനകം തയ്യാറായിട്ടുണ്ട്. കേരളം ഞെട്ടുന്ന തരത്തിലുള്ള ഒരു പ്രഖ്യാപനം ആണ് ബിജെപി ആസൂത്രണം ചെയ്യുന്നത്. അതിനു ചുരുങ്ങിയത് ജനകീയ അടിത്തറയുള്ള ഇരുപതു പേര്‍ എങ്കിലും ആവാന്‍ കാത്തു നില്‍ക്കുകയാണ് പിആര്‍ ടീമും ഒപ്പം ബിജെപി യുടെ കേന്ദ്ര നേതൃത്വം നിയോഗിച്ച പ്രത്യേക സംഘവും ആണ് കേരളാ മിഷനു നേതൃത്വം കൊടുക്കുന്നതെന്നും ഈ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പറയുന്നു.