കൊല്ലത്ത് ചെമ്മീന്‍ ബിരിയാണി കഴിച്ച അധ്യാപിക കുഴഞ്ഞുവീണു മരിച്ചു

58

കൊല്ലം: ചെമ്മീന്‍ ബിരിയാണി കഴിച്ച അധ്യാപിക കുഴഞ്ഞുവീണു മരിച്ചു. മയ്യനാട് എച്ച്എസ്എസിലെ ഹിന്ദി അധ്യാപിക പരവൂര്‍ പൊഴിക്കര സ്വദേശി എസ്. ബിന്ദു (35) ആണ് മരിച്ചത്.

Advertisements

രാവിലെ ചെമ്മീന്‍ ബിരിയാണി കഴിച്ചതിന് ശേഷം സ്‌കൂളിലെത്തിയ ബിന്ദു സ്‌കൂളില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബിരിയാണി കഴിച്ചപ്പോഴുണ്ടായ ഭക്ഷ്യവിഷബാധയാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

സമാന സംഭവം 6 മാസങ്ങള്‍ക്ക് മുന്‍പ് കൊച്ചിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് ചെമ്മീന്‍ ബിരിയാണി കഴിച്ച വിദ്യാര്‍ത്ഥിനി ആയിരുന്നു മരിച്ചത്.

Advertisement