കോട്ടയം: ചങ്ങനാശേരിയിലെ ഒരു കടയിൽ ജോലി ചെയ്യുന്ന പത്തൊൻപതുകാരനെയും രണ്ടു മക്കളുള്ള 39 വയസുള്ള വീട്ടമ്മയേയും കാണാതായി. ഇരുവരും ഒളിച്ചോടിയെന്ന നിഗമനത്തിലാണ് പോലീസ്.
ചങ്ങനാശേരി, തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഇരുവരുടെയും വീട്. യുവാവിനെ കാണാതായതിന് ചങ്ങനാശേരിയിലും വീട്ടമ്മയെ കാണാതായതിന് തൃക്കൊടിത്താനത്തും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നു.
ചങ്ങനാശേരിയിൽ ഒരു കടയിൽ ജോലി ചെയ്യുന്ന ഇരുവരെയും കഴിഞ്ഞ ഏഴിനാണ് കാണാതായത്. യുവാവിന്റെ മൊബൈൽ ഫോണ് ടവർ കേന്ദ്രീകരിച്ച് സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ പാലക്കാട് എത്തിയതായി സൂചന ലഭിച്ചു.
വീട്ടമ്മയുടെ മൊബൈൽ ഫോണ് കൊണ്ടുപോയിട്ടില്ല. ഇരുവരും തമിഴ്നാട്ടിലേക്ക് കടന്നെന്ന് സംശയിക്കുന്നതായി അന്വേഷണം നടത്തുന്ന പോലീസ് പറയുന്നു.
വീട്ടമ്മയ്ക്ക് പത്തും പതിനാലും വയസുള്ള കുട്ടികളുണ്ട്. ഭർത്താവ് മുംബൈയിലാണ്. ഇവരും മുംബൈയിലായിരുന്നു. നാട്ടിൽ എത്തിയിട്ട് രണ്ടു വർഷമായി.
ഒരു വർഷമായി കടയിൽ ജോലി ചെയ്തു വരികയായിരുന്നു. അതേ സമയം ഇരുവരും ഒരുമിച്ചു പോകാനുള്ള സാധ്യതയില്ലെന്നും അത്തരത്തിലുള്ള ഒരു സംശയവും ഉണ്ടായിട്ടില്ലെന്നുമാണ് വീട്ടമ്മയുടെ വീട്ടുകാർ പോലീസിന് മൊഴി നല്കിയിരിക്കുന്നത്.