മമ്മൂട്ടിയെയും എംടിയെയും വെട്ടി, മോഹന്‍ലാലിനെ നിലനിര്‍ത്തി; പദ്മ പുരസ്‌കാരപ്പട്ടികയുടെ വിവരങ്ങള്‍ പുറത്ത്

64

കൊച്ചി: ഇത്തവണത്തെ പത്മ പുരസ്‌കാരങ്ങള്‍ക്കായി കേരളസര്‍ക്കാര്‍ സമര്‍പ്പിച്ച 50 പേരുടെ പട്ടികയില്‍നിന്നു സാഹിത്യകാരന്‍ എംടി വാസുദേവന്‍നായര്‍, നടന്‍ മമ്മൂട്ടി, നടി കെ പി എ സി ലളിത തുടങ്ങിയവരെ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി.

തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ എം സൂസെപാക്യം, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍, മാധ്യമപ്രവര്‍ത്തകന്‍ കെ മോഹനന്‍ എന്നിവരും ഒഴിവാക്കപ്പെട്ടവരില്‍ ഉള്‍പ്പെട്ടതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisements

ആര്‍എസ്എസ് നിര്‍ദേശപ്രകാരമാണു പട്ടിക വെട്ടിത്തിരുത്തിയതെന്നാണ് സൂചനയെന്നും റിപ്പോര്‍ട്ടിലുണ്ട്.
കേരളം സമര്‍പ്പിച്ച പട്ടികയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ടതു രണ്ടുപേര്‍ മാത്രമാണ്. സംസ്ഥാനസര്‍ക്കാര്‍ നിര്‍ദേശിക്കാത്ത മൂന്നുപേര്‍ക്കും പുരസ്‌കാരം ലഭിച്ചു.

എംടിക്കു പത്മവിഭൂഷണും മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരടക്കം ഒന്‍പതുപേര്‍ക്കു പത്മഭൂഷണും കെപിഎസി ലളിത, നെടുമുടി വേണു എന്നിവരുള്‍പ്പെടെ 41 പേര്‍ക്കു പത്മശ്രീയുമാണു സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്.

പ്രഖ്യാപനം വന്നപ്പോള്‍ മോഹന്‍ലാലിനു പത്മഭൂഷണും കെജി ജയനു പത്മശ്രീയും ലഭിച്ചു. പട്ടികയിലില്ലാത്ത നമ്പി നാരായണന്‍, കെകെ മുഹമ്മദ്, സ്വാമി വിശുദ്ധാനന്ദ എന്നിവര്‍ക്കും പത്മശ്രീ ലഭിച്ചു.

എംടി വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണും സുഗതകുമാരി, മോഹന്‍ലാല്‍, മമ്മൂട്ടി, മധു, റസൂല്‍ പൂക്കുട്ടി, പെരുവനം കുട്ടന്‍ മാരാര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ഡോ. എം ലീലാവതി, കലാമണ്ഡലം ഗോപി എന്നിവര്‍ക്ക് പത്മഭൂഷണും

സൂര്യ കൃഷ്ണമൂര്‍ത്തി, അന്നമനട പരമേശ്വര മാരാര്‍, ഇബ്രാഹിം വേങ്ങര, ചവറ പാറുക്കുട്ടി, സദനം കൃഷ്ണന്‍കുട്ടി നായര്‍, ഡോ. കെ ഓമനക്കുട്ടി, രമേഷ് നാരായണ്‍, കെജി ജയന്‍, പി ജയചന്ദ്രന്‍, കാനായി കുഞ്ഞിരാമന്‍, ആര്‍ട്ടിസ്റ്റ് നമ്ബൂതിരി, കെപിഎസി ലളിത, ജികെ പിള്ള, നെടുമുടി വേണു, എംഎന്‍ കാരശേരി, ആര്‍ച്ച് ബിഷപ് ഡോ. എം സൂസെപാക്യം, ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍, അഷ്റഫ് താമരശേരി, മേരി എസ്തപ്പാന്‍, കെഎന്‍ ഗോപാലകൃഷ്ണ ഭട്ട്,

വാണിദാസ് ഇളയാവൂര്‍, ഡോ. ബി ഇക്ബാല്‍, കെ മോഹനന്‍, എംഎസ് മണി, ടി പത്മനാഭന്‍, ഡോ എന്‍വിപി ഉണിത്തിരി, ഡോ ഖദീജ മുംതാസ്, സി രാധാകൃഷ്ണന്‍, എംകെ സാനു, ഇപി ഉണ്ണി, ഡോ വിപി ഗംഗാധരന്‍, കെ രാമന്‍, മലയാറ്റൂര്‍ സുകുമാരന്‍ വൈദ്യര്‍, ഡോ ടികെ ജയകുമാര്‍, ഡോ എന്‍ രാധാകൃഷ്ണന്‍, ഡോ പി രവീന്ദ്രന്‍, നിലമ്പൂര്‍ ആയിഷ, ഐഎം വിജയന്‍, അക്കിത്തം നാരായണന്‍, പിഎന്‍സി മേനോന്‍ എന്നിവര്‍ക്ക് പത്മശ്രീയും നല്‍കാനായിരുന്നു കേരള സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്.

Advertisement