ന്യൂസീലന്‍ഡിനെതിരായ അവസാന രണ്ട് ഏകദിനങ്ങളിലും ട്വന്റി-20 പരമ്പരയിലും വിരാട് കോഹ്‌ലി ഇല്ല, പകരം ക്യാപ്റ്റനായി ഈ സൂപ്പര്‍താരം ഇറങ്ങും

28

മുംബൈ: ന്യൂസീലന്‍ഡിനെതിരായ അവസാന രണ്ട് ഏകദിനങ്ങളിലും ട്വന്റി-20 പരമ്പരയിലും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് വിശ്രമം നല്‍കി.

Advertisements

കുറച്ചു മാസങ്ങളായി തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കുന്നതിനാലാണ് കോഹ്ലിക്ക് ബിസിസിഐ വിശ്രമം അനുവധിച്ചത്. പകരം രോഹിത് ശര്‍മ്മ ഇന്ത്യയെ നയിക്കും.

കോലിക്ക് പകരം മറ്റൊരാളെ ടീമിലെടുക്കില്ലെന്നും ബിസിസിഐ വ്യക്തമാക്കി. വിശ്രമത്തിന് ശേഷം ഇന്ത്യയില്‍ ഓസ്ട്രേലിയക്കെതിരായി നടക്കുന്ന പരമ്പരയില്‍ കോഹ്‌ലി തിരിച്ചെത്തും.

കോഹ്‌ലിയുടെ നേതൃത്വത്തില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ മികച്ച തുടക്കമിട്ടിരുന്നു. നേപ്പിയറില്‍ നടന്ന ആദ്യ ഏകദിനത്തില്‍ എട്ടു വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ നേടിയത്.

ന്യൂസീലന്‍ഡിനെതിരെ ഇന്ത്യക്ക് അഞ്ച് ഏകദിനങ്ങളാണുള്ളത്. ഇതില്‍ ഒരു ഏകദിനം കഴിഞ്ഞു. ഇനിയുള്ള നാല് ഏകദിനങ്ങളില്‍ രണ്ടെണ്ണത്തില്‍ കോറ്‌ലി കളിക്കും.

പിന്നീടുള്ള രണ്ട് ഏകദിനങ്ങളില്‍ പുറത്തിരിക്കും. ഒപ്പം ന്യൂസീലന്‍ഡിനെതിരായ മൂന്ന് ട്വന്റി-20യിലും കോലി കളിക്കില്ല.

Advertisement