മുസഫര്‍നഗര്‍: വിവാഹവാഗ്ദാനം നല്കി ബിഎസ്എഫ് ജവാന് പീഡനത്തിനിരയാക്കിയ യുവതി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ മുസഫര്നഗറിലാണു സംഭവം.
ജവാന് വഞ്ചിച്ചതിനെ തുടര്‍ന്ന് ഈ മാസം ആറിന് വിഷം കഴിച്ച യുവതി വെള്ളിയാഴ്ച ആശുപത്രിയില്‍ മരിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ബിഎസ്എഫ് ജവാനായ യുവാവിനെതിരേ പരാതിയുമായി പെണ്‍കുട്ടിയുടെ പിതാവ് പോലീസിനെ സമീപിച്ചു. ജവാന് യുവതിയെ ബലാത്സംഗം ചെയ്തെന്നും ഇതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും പിതാവ് പരാതിയില്‍ ആരോപിക്കുന്നു.
വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്നും ഇത് പറഞ്ഞ് ജവാന് യുവതിയെ തുടര്‍ച്ചയായി പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ ആരോപണമുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ കോട്വാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.