ഭാര്യയ്‌ക്കെതിരെ കമന്റ്‌ ചെയ്തു: യുവാവിനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മലയാളി ജില്ലാ കളക്ടറുടെ ക്രൂരമര്‍ദ്ദനം

35

കൊല്‍ക്കൊത്ത: ഭാര്യയ്‌ക്കെതിരെ ഫെയ്‌സ്ബുക്കില്‍ കമന്റ് ചെയ്ത യുവാവിന് ജില്ലാ കലക്ടറുടെ ക്രൂരമര്‍ദ്ദനം.

ബംഗാള്‍ അലിപുര്‍ദാറിലെ ജില്ലാ കലക്ടറും മലയാളിയുമായ ഐഎസ്എസ് ഉദ്യോഗസ്ഥന്‍ നിഖില്‍ നിര്‍മ്മല്‍ യുവാവിനെ പൊലീസ്റ്റ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തായി.

Advertisements

ബെറ്റര്‍ ഇന്ത്യ തിരഞ്ഞെടുത്ത ഇന്ത്യയിലെ മികച്ച പത്ത് ഐഎഎസ് ഓഫീസര്‍മാരിലൊരാളായ നിഖിലിനെതിരേ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ഫലാകട പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം. സ്റ്റേഷന്‍ എസ് ഐ സൗമ്യജിത് റേയും മര്‍ദ്ദിക്കുമ്പോള്‍ സ്റ്റേഷനിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിര്‍മ്മലിന്റെ ഭാര്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അവര്‍ക്കെതിരായി കമന്റ് ചെയ്തതിനെതുടര്‍ന്ന് യുവാവിനെ ഉടന്‍ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു.

തുടര്‍ന്ന് സ്റ്റേഷനിലെത്തിയ നിര്‍മ്മല്‍ ഇയാളെ നിരവധി തവണ കരണത്തടിക്കുകയായിരുന്നു. ഇയാള്‍ അടിക്കാതിരിക്കാന്‍ കലക്ടറുടെ കാലില്‍ വീഴുന്ന യുവാവിനെയും വീഡിയോയില്‍ കാണാം.

Advertisement