ബെലേനോ പിന്നില്‍ ഇടിച്ച വിവരം വോള്‍വോ അറിഞ്ഞിട്ടേയില്ല; പപ്പടം പോലും ഇതുപോലെ പൊടിയില്ല

49

കൊച്ചി: വാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യക്കാര്‍ ചര്‍ച്ച നടത്താന്‍ തുടങ്ങിയ സമയമാണിത്. ഏത് വാഹനം വാങ്ങുമ്പോഴും മൈലൈജും, എഞ്ചിന്‍ ശക്തിയും, മ്യൂസിക്ക് സിസ്റ്റവും സണ്‍റൂഫുമൊക്കെ മാത്രം ചോദിക്കുന്നവര്‍ ചോദിക്കാന്‍ വിട്ടുപോകുന്ന ഒരു കാര്യമുണ്ട്. വാഹനത്തിന്റെ സുരക്ഷയെ കുറിച്ച്.

ഇന്ത്യയിലെ റോഡപകടങ്ങല്‍ വര്‍ഷം തോറും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ ആദ്യം ചോദിക്കേണ്ടത് സുരക്ഷയെ കുറിച്ചാണ്. പിന്നീടുള്ളതാണ് മൈലേജും എഞ്ചിനുമെല്ലാം. ഓടിക്കാന്‍ ആളില്ലാതെ വണ്ടിക്ക് മൈലേജും ഇത്ര കുതിരശക്തിയും ഉണ്ടായിട്ട് കാര്യമില്ലല്ലോ!

Advertisements

വാങ്ങുന്ന വാഹനത്തിന് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന സുരക്ഷയുണ്ടോ ക്രാഷ് ടെസ്റ്റ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നിര്‍ബന്ധമാണ്.

അഡ്വ. ഉണ്ണികൃഷ്ണന്‍ എസ്ഡി എന്നയാള്‍ തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഇതില്‍ കൊടുത്തിരിക്കുന്നത്. മാരുതി സുസുക്കിയുടോ ബെലേനോ വോള്‍വോയുടെ ഒരു എസ് യുവിയുടെ പിറക് വശത്ത് ഇടിച്ചതിന്റെ ചിത്രമാണിത്.

ഇന്ത്യന്‍ വിപണിയിലെ ഒന്നാം നമ്പറുകാരുടെ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന മോഡലുകളിലൊന്നാണ് ബെലേനോ. വോള്‍വോയുടെ പിന്‍വശത്ത് ഇടിച്ച ഈ കാറിന്റെ ചിത്രം ഒന്ന് കാണുക. ഇടിയുടെ ആഘാതം എത്രയോ വലുതാകുമെന്ന് തോന്നുന്നുണ്ടെങ്കില്‍ വോള്‍വോയുടെ പിന്‍വശത്തിന്റെ ചിത്രവും നോക്കുക. നിസാരമായ കേടുപാട് മാത്രമാണ് ബെലേനോ ഇടിച്ച വോള്‍വോയ്ക്കുള്ളത്.

വില നിലവാരത്തില്‍ എത്രയോ അന്തരമുണ്ടെന്ന് വാദത്തിന് വേണ്ടി മാത്രം പറയാം. മാരുതിയുടെ വാഹനങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങളില്‍ മറ്റുള്ള കമ്പനിയേക്കാള്‍ എത്രയോ പിന്നിലാണെന്നത് നഗ്നമായ സത്യമാണ്.

അഡ്വ. ഉണ്ണികൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ വന്ന കമന്റുകള്‍ വായിച്ചാല്‍ ഇതില്‍ ഏകദേശം ഐഡിയ കിട്ടും.

ഇതിനിടയില്‍ ഇന്ത്യയുടെ സ്വന്തം കമ്പനി ഇറക്കിയ ഒരു പരസ്യവും ഇവിടെ ചേര്‍ക്കുകയാണ്. കാര്‍ വാങ്ങുമ്പോള്‍ കേവലം മൈലേജ്, പവര്‍, മ്യൂസിക് സിസ്റ്റം, ബൂട്ട് സ്പേസ്, സീറ്റുകള്‍, നാവിഗേഷന്‍, സണ്‍റൂഫ് തുടങ്ങിയ കാര്യങ്ങള്‍ മാത്രം അന്വേഷിച്ചറിഞ്ഞാല്‍ പേരാ, കമ്പനി വാഗ്ദാനം ചെയ്യുന്ന സുരക്ഷയെക്കുറിച്ചും കൃത്യമായി ചോദിച്ചറിയണം.

ക്രാഷ് ടെസ്റ്റ് നടത്തിയ വാഹനമാണോ, നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും സുരക്ഷ നല്‍കാന്‍ ഈ വാഹനത്തിന് സാധിക്കുമോ എന്നീ ചോദ്യങ്ങളാണ് പ്രധാനമായും ഉന്നയിക്കേണ്ടതെന്നും പരസ്യത്തില്‍ ടാറ്റ മോട്ടോഴ്സ് ഓര്‍മ്മിപ്പിക്കുന്നു.

Advertisement