കൊച്ചി: രാജ്യസഭാ സീറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ബിഡിജെഎസ് ഉപാധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ബിജെപി വീണ്ടും കബളിപ്പിച്ചു. യുപിയില്‍ നിന്നും തുഷാറിനെ രാജ്യസഭ സീറ്റിലേക്ക് എത്തിക്കുമെന്നായിരുന്നു അമിത് ഷായുമായി നടന്ന കൂടിക്കാഴ്ച്ചയില്‍ അറിയിച്ചിരുന്നത്. എന്നാല്‍ ബിജെപി ഇന്ന് പ്രഖ്യാപിച്ച രാജ്യസഭ സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ തുഷാര്‍ ഇല്ല.
ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, മാനവിഭവ ശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ അടക്കം എട്ടു കേന്ദ്രമന്ത്രമാരെയാണ് രാജ്യസഭയിലേക്ക് ബിജെപി നാമനിര്‍ദ്ദേശം ചെയ്തത്. പല തവണകളിലായി എന്‍ഡിഎയില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട് ബിഡിജെഎസ് ബിജെപി ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുകയും, ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.
Advertisements
Advertisement