അയ്യപ്പ ഭക്തര്‍ക്ക് മുന്നില്‍ മുട്ടുമടക്കി കണ്ടം വഴി ഓടി തൃപ്തി ദേശായി, ഉടന്‍ മടങ്ങി പോകും

9

കൊച്ചി: ശബരിമലയില്‍ പോകാന്‍ പൊലീസ് സുരക്ഷ കിട്ടാതെ വന്നതോടെ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മടങ്ങുന്നു. രാത്രി ഒമ്പത് മണിക്ക് മടങ്ങുമെന്ന് പൊലീസിനെ അറിയിച്ചു. 13 മണിക്കൂര്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇരുന്നതിന് ശേഷമാണ് തൃപ്തി ദേശായി മടങ്ങുന്നത്. രാത്രി 9.30ക്കുള്ള വിമാനത്തിലാണ് മടങ്ങുന്നത്.

Advertisements

നേരത്തെ തൃപ്തി ദേശായി പൊലീസ് സുരക്ഷയ്ക്കായി നിയമോപദേശം തേടിയിരുന്നു. ഹൈക്കോടതിയെ സമീപിക്കുന്ന കാര്യവും ആലോചിച്ചു. തൃപ്തിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച് പരാതി നല്‍കി. നെടുമ്പാശേരി പൊലീസിനാണ് പരാതി നല്‍കിയത്. മതവികാരങ്ങളെ വ്രണപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപിച്ചാണ് കേസ്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി പ്രകാശ് ബാബുവാണ് പരാതി നല്‍കിയത്.

വിവിധ സംഘടനകള്‍ വിമാനത്താവളത്തിന് പുറത്ത് നടത്തുന്ന പ്രതിഷേധം കണക്കിലെടുത്ത് മടങ്ങിപ്പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും തൃപ്തി ദേശായി വഴങ്ങിയിരുന്നില്ല. ദര്‍ശനം നടത്താതെ മടങ്ങില്ലെന്നായിരുന്നു അവരുടെ നിലപാട്. തൃപ്തി ദേശായിക്ക് എതിരെ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഉപരോധ സമരം നടത്തുന്നവര്‍ക്ക് എതിരെ പൊലീസ് കേസ് എടുത്തു. കണ്ടാല്‍ അറിയാവുന്ന 250 പേര്‍ക്ക് എതിരെയാണ് കേസ്. തൃപ്തി ദേശായിയുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയതിനും സമരങ്ങള്‍ നിരോധിച്ചിട്ടുള്ള വിമാനത്താവള മേഖലയില്‍ പ്രതിഷേധ സമരം നടത്തിയതിനാണ് കേസെടുത്തത്.

പ്രതിഷേധത്തെ തുടര്‍ന്ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുടുങ്ങിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുമായി സംസ്ഥാന സര്‍ക്കാറിന് വേണ്ടി ആലുവ തഹസില്‍ദാര്‍ ചര്‍ച്ച നടത്തി. എന്നാല്‍ ശബരിമല ദര്‍ശനം നടത്താതെ മഹാരാഷ്ട്രയിലേക്ക് തിരികെ പോകില്ലെന്ന ഉറച്ച നിലപാടിലായിരുന്നു തൃപ്തി ദേശായി.

ഇതിനിടെ സിയാല്‍ അധികൃതര്‍ പൊലീസുമായി ചര്‍ച്ച നടത്തി. തൃപ്തിക്കെതിരായ പ്രതിഷേധം സിയാലിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്ന ആശങ്ക ഇവര്‍ പൊലീസിനെ അറിയിച്ചു. തൃപ്തി പ്രശ്‌നത്തില്‍ എത്രയും വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് സിയാല്‍ പൊലീസിനോട് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് പൊലീസ് തൃപ്തിയുമായി വീണ്ടും ചര്‍ച്ച നടത്തി.

ശബരിമലയില്‍ പോകുമെന്ന് ഭക്തരെ വെല്ലുവിളിച്ച് തൃപ്തി പറയുമ്പോള്‍ വിമാനത്താവളത്തിനു പുറത്തേയ്ക്ക് പോലും ഇറക്കില്ലെന്ന ദൃഢനിശ്ചയത്തിലാണ് പ്രതിഷേധക്കാര്‍. രാവിലെ 4മണിക്ക് വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിയെ ഹോട്ടലിലേക്ക് മാറ്റാന്‍ പോലും ഒരു ടാക്‌സി സൗകര്യം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഇതോടൊപ്പം വിമാനത്താവളത്തിന് ചുറ്റും ഭക്തര്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഇത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തേയും തടസ്സപ്പെടുത്തുന്നുണ്ട്. നിമിഷങ്ങള്‍ കഴിയുന്തോറും വിമാനത്താവളത്തിനു ചുറ്റും ജനക്കൂട്ടം കൂടിവരികയാണ്. നാമജപത്തോടെയുള്ള പ്രതിഷേധം അവര്‍ തുടരുകയാണ്. അതുകൊണ്ട് തന്നെ ഭക്തര്‍ക്കെതിരെ നടപടി എടുക്കാന്‍ സിഐഎസ് എഫ് മടിക്കുകയാണ്. ഈ സാഹചര്യത്തില്‍ തൃപ്തി ദേശായിയോട് മടങ്ങി പോവാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ വിമാനമിറങ്ങിയ ആറംഗസംഘത്തെ വിമാനത്താവളത്തില്‍ നിന്നും പുറത്തുവിടാതെ ശക്തമായ നാമജപ പ്രതിഷേധവുമായിട്ടാണ് പുറത്ത് ബിജെപി തടയുന്നത്. വിമാനത്താവളത്തില്‍ നിന്നും ഹോട്ടലിലേക്ക് വിടാന്‍ പോലും വിടാന്‍ കൂട്ടാക്കാതെ പ്രായമായ സ്ത്രീകള്‍ അടക്കമുള്ള പ്രതിഷേധക്കാരാണ് രംഗത്തു വന്നിരിക്കുന്നത്. വിമാനത്താവളത്തിന് മുമ്ബില്‍ കുത്തിയിരുന്നാണ് നാമജപ പ്രതിഷേധക്കാര്‍ പ്രതിഷേധിക്കുന്നത്. എന്തുവന്നാലും തൃപ്തിദേശായിയെ ശബരിമലയില്‍ എത്താന്‍ അനുവദിക്കില്ലെന്നും വിമാനത്താവളത്തിന് പുറത്തേക്ക് പോലും വിടില്ലെന്നും പ്രതിഷേധക്കാര്‍ നിലപാട് എടുത്തതോടെ ശബരിമല കയറാന്‍ എത്തിയ തൃപ്തിയും കൂട്ടരും വിമാനത്താവളത്തില്‍ കുടുങ്ങി. അതേസമയം എന്തുവന്നാലും ശബരിമലയിലേക്ക് പോകുമെന്ന നിലപാടിലാണ് തൃപ്തിദേശായി. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്ത് മടക്കാനുള്ള നീക്കം. ഇതിന് സി എസ് ഐ എഫിന് അധികാരമുണ്ട്. വിമാനത്തവാള സുരക്ഷ ഉയര്‍ത്തിയാകും നടപടി.

അതിനിടെ തൃപ്തിക്ക് വാഹനസൗകര്യം നല്‍കാനാകില്ലെന്ന് കൊച്ചിയിലെ ടാക്‌സികാറുകളും നിലപാട് എടുത്തിരിക്കുകയാണ്. പ്രീ പെയ്ഡ്, ഓണ്‍ലൈന്‍ ടാക്‌സി ഉപയോഗിച്ച് ഇവരെ പുറത്തെത്തിക്കാന്‍ പൊലീസ് നടത്തിയ ശ്രമം പരാജയമായി. രണ്ടു തവണയും ടാക്‌സികള്‍ ഇവരെ കൊണ്ടുപോകാന്‍ സമ്മതിച്ചില്ല. ഇതോടെ ബിജെപി നേതാക്കളുമായി പൊലീസ് ചര്‍ച്ച നടത്തിയെങ്കിലും അതും ഫലം കണ്ടില്ല. ശബരിമലയില്‍ പോകാനുള്ള നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്ന് തൃപ്തി അറിയിച്ചതോടെ പൊലീസ് വാഹനത്തില്‍ കൊണ്ടുപോകാനാണ് പൊലീസ് ശ്രമിക്കുന്നത്. എന്നാല്‍ അതും തടയുമെന്നാണ് ബിജെപി നേതാക്കളും അണികളും വ്യക്തമാക്കി. ഇതോടെ ഇതും വേണ്ടെന്ന് വച്ചു. ദീര്‍ഘ നേരം തൃപ്തിയെ വിമാനത്താവളത്തില്‍ ഇരുത്താനാകില്ലെന്നാണ് സി എസ് ഐ എഫ് നിലപാട്. ഈ സാഹചര്യത്തിലാകും നടപടി.

ശബരിമല സന്ദര്‍ശിച്ച് ആചാരം തെറ്റിക്കാന്‍ തൃപ്തി ദേശായിയെ വിളിച്ചുവരുത്തിയതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും, മുഖ്യമന്ത്രിയുടെ ഫോണ്‍ പരിശോധിക്കണമെന്നും ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. തൃപ്തി ദേശായിയുടേയും മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ സെക്രട്ടറിമാരുടെയും ടെലിഫോണ്‍ കോളുകള്‍ പരിശോധിക്കണം. ആചാരം ലംഘിക്കാനായി തൃപ്തിയെ പിണറായി വിളിച്ചുവരുത്തുകയായിരുന്നു.അതിനാല്‍ തന്നെ ഒരു കാരണവശാലും തൃപ്തി ദേശായിയെ ശബരിമലയിലൊ, അയ്യപ്പന്റെ പൂങ്കാവനത്തിലൊ കാലുകുത്തിക്കാന്‍ അനുവദിക്കില്ലെന്നും എ.എന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും അഞ്ച് സ്ത്രീകളും നെടുമ്പാശേരിയിലെത്തിയത്. ബിജെപി പ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് ഇവര്‍ക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ ആയിട്ടില്ല. ബിജെപി ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി നെടുമ്ബാശേരിയില്‍ ഉണ്ട്. സംഘപരിവാര്‍ നേതാക്കളും എത്തി. അതുകൊണ്ട് തന്നെ തൃപ്തി ദേശായിക്കെതിരായ പ്രതിരോധം അതിശക്തമാണെന്നാണ് പൊലീസിന്റേയും വിലയിരുത്തല്‍.

സാഹചര്യം സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന മുന്നറിയിപ്പാണ് ഇന്റലിജന്‍സ് വിഭാഗം സര്‍ക്കാരിനു നല്‍കിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ടും ഗൗരവത്തോടെ തന്നെ സര്‍ക്കാരെടുക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തൃപ്തി ദേശായിയോട് തിരികെപ്പോകാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന എത്തിയത്. അതേ സമയം, അയ്യപ്പ വിശ്വാസത്തില്‍, ദര്‍ശന നിയന്ത്രണത്തിനുള്ള പ്രായപരിധിയില്‍ പെടാത്ത ആര്‍ക്കും ദര്‍ശന സൗകര്യവും സഹായവും നല്‍കുമെന്ന് വിശ്വാസി സമൂഹം നിലപാട് ആവര്‍ത്തിക്കുന്നു. തൃപ്തി ദേശായിയോട് അടുപ്പമുള്ള, അവരില്‍ സ്വാധീനമുള്ള ആരുടെ സഹായം തേടാനുമുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.

സുരക്ഷാ ഉദ്യോഗസ്ഥരോട് സഹകരിച്ച്, തികച്ചും സമാധാനപരമായി വേണം നാമജപ പ്രതിഷേധമെന്ന് കര്‍മ്മസമിതി നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. തൃപ്തി ദേശായി തിരികെ പോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇപ്പോഴും സ്ത്രീകള്‍ അടക്കമുള്ള നൂറുകണക്കിന് പേര്‍ വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധിക്കുകയാണ്. ശബരിമല ദര്‍ശനത്തിനുള്ള സ്ത്രീകളുമായി വരുന്ന ആദ്യം വാഹനംതന്നെ കത്തിക്കാന്‍ നീക്കം നടക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ശബരിമല സംഘര്‍ഷഭരിതമാക്കാന്‍ എട്ടംഗ സംഘമെത്തുമെന്നും മണ്ഡലമകര വിളക്ക് കാലത്തു ക്രമസമാധാനം ദുഷ്‌കരമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ട് തന്നെ തൃപ്തി ദേശായിയുടെ നിലപാട് ഗൗരവതരമാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

പൊലീസ് വാഹനങ്ങള്‍ കത്തിക്കാനും നീക്കമുള്ളതായാണ് റിപ്പോര്‍ട്ട്. എരുമേലി, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണം, സന്നിധാനത്തു യുവതീപൊലീസ് ഡ്യൂട്ടിക്കെത്തിയാല്‍ എന്‍എസ്എസ് അടക്കമുള്ള സംഘടനകള്‍ തടയാനിടയുണ്ട്, എരുമേലി വലിയമ്പലം മൈതാനത്തും നിലയ്ക്കല്‍ ബേസ് ക്യാമ്പിനു സമീപവും അട്ടത്തോട്ടിലും ശ്രദ്ധിക്കണം, ദേശവിരുദ്ധശക്തികളുടെയും മാവോയിസ്റ്റുകളുടെയും സാന്നിധ്യം പരിശോധിക്കണം തുടങ്ങിയ കാര്യങ്ങളും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്.

Advertisement