ജൂലൈ മൂന്ന് അര്‍ധരാത്രി മുതല്‍ ഓട്ടോറിക്ഷ, ടാക്സി, ലൈറ്റ് മോട്ടോര്‍ വാഹന തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. നിരക്കുകളില്‍ പരിഷ്കരിക്കരണം ഉണ്ടാവണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്.
സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്‌എംഎസ്, ടിയുസിഐ, യുടിയുസി, ജെടിയു യൂണിയനുകളില്‍പ്പെടുന്ന സംസ്ഥാനത്തെ എട്ടു ലക്ഷത്തില്‍പ്പരം തൊഴിലാളികള്‍ പങ്കെടുക്കുമെന്നു സംയുക്ത സമരസമിതി അറിയിച്ചു.
കൂടാതെ ടാക്‌സി കാറുകള്‍ക്ക് 15 വര്‍ഷത്തേക്ക് മുന്‍കൂര്‍ ടാക്‌സ് തീരുമാനം പിന്‍വലിക്കുക, വര്‍ദ്ധിപ്പിച്ച ആര്‍ടിഎ ഓഫിസ് ഫീസുകള്‍ ഒഴിവാക്കുക, മോട്ടോര്‍വാഹന തൊഴിലാളി ക്ഷേമനിധിയില്‍ മുഴുവന്‍ മോട്ടോര്‍വാഹന തൊഴിലാളികളെയും ഉള്‍പ്പെടുത്തുകയും അവകാശാനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുക, ഓട്ടോറിക്ഷ ഫെയര്‍മീറ്ററുകള്‍ സീല്‍ ചെയ്യുന്ന ലീഗല്‍ മെടോളജി വകുപ്പ് സീലിങ് ഒരു ദിവസം വൈകിയാല്‍ ഈടാക്കുന്ന 2000 രൂപ പിഴ നടപടി ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളിലും മാറ്റമുണ്ടാകണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.