സച്ചിന്‍ തെണ്ടുല്‍ക്കറെ രാജ്യദ്രോഹിയാക്കി അര്‍ണാബ് ഗോസ്വാമി

23

ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരെയുള്ള ലോകകപ്പ് മത്സരം ഉപേക്ഷിക്കരുതെന്ന് പറഞ്ഞ സച്ചിന്‍ തെണ്ടുല്‍ക്കറെ രാജ്യദ്രോഹിയാക്കി അര്‍ണാബ് ഗോസ്വാമി. ചാനല്‍ ചര്‍ച്ചയില്‍ സച്ചിന്‍ തെണ്ടുല്‍ക്കറിനെതിരെ അര്‍ണാബ് രൂക്ഷമായാണ് പ്രതികരിച്ചത്.

സംഭവത്തില്‍ പ്രതിഷേധിച്ച് ചര്‍ച്ചയ്ക്ക് അതിഥികളായി എത്തിയ രാഷ്ട്രീയ നിരീക്ഷകന്‍ സുദീന്ദ്ര കുല്‍ക്കര്‍ണിയും എഎപി നേതാവ് അശുതോഷും ചാനല്‍ ചര്‍ച്ച ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോകുകയായിരുന്നു.

Advertisements

സച്ചിന്‍ തെണ്ടുല്‍ക്കറിനേയും ഗവാസ്‌ക്കരേയും തന്നെയും അര്‍ണാബ് രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ചുവെന്ന് സുദീന്ദ്ര കുല്‍ക്കര്‍ണി ട്വീറ്റ് ചെയ്തിരുന്നു. ഇത് റീ ട്വീറ്റ് ചെയ്ത് അക്കാരണം കൊണ്ടുതന്നെയാണ് താനും ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോയതെന്ന് കാണിച്ച് അശുതോഷും രംഗത്തെത്തി.

പാക്കിസ്ഥാനുമായുള്ള ലോകകപ്പ് ഉപേക്ഷിക്കരുതെന്നുള്ള സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ അഭിപ്രായം നൂറുശതമാനം തെറ്റാണെന്ന് അര്‍ണാബ് പറഞ്ഞു. ഇന്ത്യ പാക്കിസ്ഥാനുമായി കളിക്കില്ല എന്നായിരുന്നു സച്ചിന്‍ പറയേണ്ടിയിരുന്നത്.

സുനില്‍ ഗവാസ്‌ക്കറുടേയും അഭിപ്രായവും സച്ചിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. രണ്ടു പോയിന്റ് ലഭിക്കുന്നതിനെക്കുറിച്ചാണ് അവര്‍ക്ക് പറയാനുള്ളത്.

അത് അങ്ങേയറ്റം തെറ്റാണ്. നമുക്ക് രണ്ട് പോയിന്റ് ലഭിക്കുന്നതിനേക്കാള്‍ വലുതാണ് പ്രതികാരം. സച്ചിന്‍ രണ്ട് പോയിന്റ് എടുത്ത് ചവറ്റുകൊട്ടയില്‍ ഇടട്ടേയെന്നും അര്‍ണാബ് ചര്‍ച്ചയില്‍ ആഞ്ഞടിച്ചു.

ഇന്ത്യക്കൊപ്പം നില്‍ക്കുന്നവരും എതിരെ നില്‍ക്കുന്നവരും എന്നിങ്ങനെ രണ്ട് കൂട്ടരേയുള്ളൂ എന്നും അര്‍ണാബ് പറഞ്ഞതോടെ അതിഥികള്‍ ഇറങ്ങിപ്പോകുകയായിരുന്നു.

ലോകകപ്പുമായി ബന്ധപ്പെട്ട് ഇന്നലെയായിരുന്നു സച്ചിന്‍ തെണ്ടുല്‍ക്കര്‍ അഭിപ്രായപ്പെട്ടത്. ലോകകപ്പില്‍ എക്കാലത്തും പാക്കിസ്ഥാനെ തോല്‍പ്പിച്ച ചരിത്രമാണ് ഇന്ത്യക്കുള്ളതെന്നും ഒരിക്കല്‍കൂടി അവരെ തോല്‍പ്ിക്കാന്‍ ലഭിച്ച അവസരം നഷ്ടമാക്കരുതെന്നും സച്ചിന്‍ പറഞ്ഞിരുന്നു.

മത്സരം ഉപേക്ഷിച്ച് അവര്‍ക്ക് രണ്ട് പോയിന്റ് നല്‍കുന്നതും അവരെ സഹായിക്കുനന്തും വ്യക്തിപരമായി ഇഷ്ടപ്പെടുന്നില്ലെന്നും സച്ചിന്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് അര്‍ണാബ് വിമര്‍ശനമുന്നയിച്ചത്. സച്ചിനെ രാജദ്രോഹിയാക്കിയ അര്‍ണാബിനെതിരേയും വിമര്‍ശമം ഉയര്‍ന്നിട്ടുണ്ട്.

Advertisement