മലയാളി നടി ശ്രുതി ഹരിഹരന്റെ പരാതിയില്‍ തെന്നിന്ത്യന്‍ താരം അര്‍ജുന്‍ സര്‍ജയെ അറസ്‌റ്റ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ബെംഗളൂരു കബേണ്‍ പാര്‍ക്ക് പൊലീസ് സ്‌റ്റേഷനില്‍ നടി പരാതി നല്‍കിയതോടെയാണ് പുതിയ നീക്കങ്ങള്‍ നടക്കുന്നത്.
54, 354 എ, 509 വകുപ്പുകള്‍ പ്രകാരമാണ് അര്‍ജുനെതിരെ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പെരുമാറുക, സംസാരിക്കുക, അപമര്യാദയായി നോക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് ചുമത്തുന്ന വകുപ്പുകളാണിത്. രണ്ടുവര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ.
മീ ടൂ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് അര്‍ജുന്‍ അഞ്ച് കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കിയതിന്റെ തൊട്ടു പിറകെയാണ് ശ്രുതി പൊലീസില്‍ പരാതി നല്‍കിയത്. ബെംഗളൂരൂ സിറ്റി സിവില്‍ കോര്‍ട്ടില്‍ അര്‍ജുന് വേണ്ടി അനന്തിരവന്‍ ധ്രുവ് സര്‍ജയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
അതേസമയം, അര്‍ജുനുമായി ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്നും നിയമയുദ്ധം തുടരുമെന്നും ശ്രുതി വ്യക്തമാക്കി.
അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്‌ത നിബുണന്‍ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് അര്‍ജുന്‍ മോശമായി പെരുമാറുകയും മാനസികമായി ആക്രമിച്ചുവെന്നുമാണ് മീ ടു വെളിപ്പെടുത്തലിന്റെ ഭാഗമായി ശ്രുതി ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കിയത്.
റിഹേഴ്‌സലിന്റെ സമയത്ത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ മുന്‍കൂട്ടി പറയുകയോ അനുമതി ചോദിക്കുകയോ ചെയ്യാതെ അര്‍ജുന്‍ തന്നെ ആലിംഗനം ചെയ്തുവെന്നും അത് തന്നില്‍ കടുത്ത അസ്വസ്ഥത സൃഷ്ടിച്ചുവെന്നുമാണ് ശ്രുതി വെളിപ്പെടുത്തിയത്.
മീടൂ വിവാദം ശക്തമായി തന്നെ തുടരുകയാണ്. കഴിഞ്ഞ ദിവസം മലയാളി നടി ശ്രുതി ഹരിഹരന്‍ തെന്നിന്ത്യന്‍ താരം അര്‍ജുന്‍ സര്‍ജയ്‌ക്ക് നേരെ മീ ടൂ ആരോപണം നടത്തിയിരുന്നു. സെറ്റില്‍ വെച്ച് അര്‍ജുനില്‍ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നുവെന്നാണ് ശ്രുതി പറഞ്ഞിരുന്നത്. ശ്രുതിയുടെ ആരോപണങ്ങളെ തളളി അര്‍ജുന്‍ പിന്നീട് രംഗത്തുവന്നിരുന്നു.
നിപുണന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ റിഹേഴ്‌സല്‍ നോക്കുന്നതിനിടെ തന്റെ അനുവാദം കൂടാതെ അര്‍ജുന്‍ തന്നെ കെട്ടിപ്പിടിച്ചു എന്നായിരുന്നു നടിയുടെ ആരോപണം. ഇതിനെതിരെയാണ് അര്‍ജുന്‍ രംഗത്ത് വന്നത്. ഇപ്പോഴിതാ, ത്രിക്കെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയിതിരിക്കുകയാണ് അര്‍ജുന്‍.
ശ്രുതി ഹരിഹരനെതിരെ അഞ്ച് കോടി രൂപയുടെ മാനനഷ്ടകേസുമായാണ് അര്‍ജുന്‍ രംഗത്തെത്തിയിരിക്കുന്നത്. ബാംഗളൂരു സിറ്റി സിവില്‍ കോര്‍ട്ടില്‍ അര്‍ജുന് വേണ്ടി അനന്തിരവന്‍ ധ്രുവ് സര്‍ജയാണ് മാനനഷ്ട കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ആരോപണങ്ങളില്‍ താന്‍ ദുഖിതനാണ്. ഒരിക്കല്‍ പോലും ഞാന്‍ ഒരു സ്ത്രീയെ മോശം ഉദ്ദേശം വെച്ച് തൊട്ടിട്ടില്ലെന്നായിരുന്നു അര്‍ജുന്‍ പറഞ്ഞത്. ആരോപണവിധേയന്റെ പ്രവൃത്തി തനിക്ക് അപമാനമുണ്ടാക്കിയെന്ന സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എടുക്കുന്ന കേസില്‍ രണ്ടുവര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ.