ഒന്നൊന്നര പ്രവചനം; ഷാനിമോളുടെ തോൽവിയും യുഡിഎഫ് തരംഗവും കൃത്യമായി പ്രവചിച്ച് യുവാവ്, പോസ്റ്റ് വൈറൽ

26

കൊച്ചി: കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച് കോഴിക്കോട് നാദാപുരം സ്വദേശി.

മുഹമ്മദ്ദ് അലി പികെ എന്നയാളാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം ഒരു സീറ്റ് പോലും പിഴയ്ക്കാതെ കത്യമായി പ്രവചിച്ചത്. ഫേസ്ബുക്ക് പേജിലാണ് ഇയാൾ തന്റെ പ്രവചനം പുറത്തുവിട്ടത്.

Advertisements

തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതോടെ പോസ്റ്റ് വീണ്ടും വൈറലായിരിക്കുകയാണ്.

ഏപ്രിൽ നാലാം തിയതി ഫേസ്ബുക്ക് പേജിൽ ഇട്ട പോസ്റ്റിൽ ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ തോൽക്കുമെന്നും ബാക്കി 19 സീറ്റുകളും യുഡിഎഫ് നേടുമെന്നും അദ്ദേഹം പ്രവചിച്ചു.

പോസ്റ്റിന് താഴെ അന്ന് നിരവധി പേർ എതിരഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഫലം വന്നിട്ട് കാണാം എന്ന് വെല്ലുവിളിക്കുന്നവരെ മുതൽ സ്വന്തം പ്രവചനങ്ങൾ ചുവടെ ചേർത്തവരെ വരെ കമന്റിൽ കാണാം.

എന്നാൽ ഫലം പുറത്തുവന്നതോടെ ഹിറ്റായി മാറുകയായിരുന്നു ഈ പ്രവചനം. ‘2014 കൂടി ഒന്നു പ്രവചിക്കൂ…’എന്നു പറയുന്നവരെ മുതൽ ‘നാളെ മഴ പെയ്യുമോ’, ‘ഭാര്യ ഗർഭിണിയാണ് കുട്ടി ഏതാണെന്ന് പറഞ്ഞ് തരോ?’ എന്ന് ചോദിക്കുന്നവരെ വരെ ഇപ്പോൾ കമന്റ് ബോക്സിൽ കാണാം.

ഇതിന് പിന്നാലെ ഇന്നലെ അലി മറ്റൊരു പോസ്റ്റിട്ടിരുന്നു. ‘ഇങ്ങനെയൊക്കെ ആവൂന്ന് അറിഞ്ഞിരുന്നെങ്കിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി ആക്കാമായിരുന്നു ബല്ലാത്തൊരു പ്രവചനം ആയിപ്പോയി’ എന്നായിരുന്നു അലി പോസ്റ്റിട്ടത്. അതിന് താഴെ നിരവധി പേർ അലിയെ അഭിനന്ദിച്ച് രംഗത്തെത്തി.

Advertisement