സർക്കാർ നിർദ്ദേശത്തിന് പുല്ലുവില നൽകി വിപുലമായി മകളുടെ ആഡംബര വിവാഹം നടത്തി: വധുവിന്റെ പിതാവിന് എതിരെ ക്രിമിനൽ കേസെടുത്ത് പോലീസ്

29

ആലപ്പുഴ: കൊവിഡ് 19 വൈറസ് ബാധയുടെ മാർഗനിർദ്ദേശം ലംഘിച്ച് വിപുലമായി ആഡംബര വിവാഹം നടത്തിയ സംഭവത്തിൽ പൊലീസ് ക്രിമിനൽ കുറ്റം ചുമത്തി കേസെടുത്തു. ആറാട്ടുവഴി തുണ്ടുപറമ്പിൽ ഷമീർ അഹമ്മദിനെതിരെയാണ് കേസ്.

ഇദ്ദേഹത്തിന്റെ മകളുടെ വിവാഹം ആലപ്പുഴ ടൗൺ ഹാളിൽ മാർച്ച് 15 നാണ് നടന്നത്. സർക്കാർ നിർദ്ദേശം ലംഘിച്ചു കൊണ്ട് വിവാഹം വിപുലമായി നടത്തിയെന്നാണ് കണ്ടെത്തൽ. തഹസിൽദാരുടെ നിർദ്ദേശപ്രകാരം ആലപ്പുഴ നോർത്ത് പോലീസ് ഷമീർ അഹമ്മദിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തത്.

Advertisements

കല്യാണം, യോഗങ്ങൾ, പരിശീലനം, സെമിനാർ, പ്രാർത്ഥന തുടങ്ങിയുള്ള മറ്റ് ചടങ്ങുകൾ എന്നിവയ്ക്ക് 10 പേരിൽ കൂടുതൽ ചേരുന്നത് നിരോധിച്ചതായി ജില്ല കളക്ടർ അറിയിച്ചു. കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണിത്.

സർക്കാരിന്റെ നിർദ്ദേശത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടികൾ ഉൾപ്പടെ സ്വീകരിക്കുമെന്ന് ജില്ല കളക്ടർ അറിയിച്ചു

Advertisement