കൊച്ചി: പ്രളയം സര്‍ക്കാരിന്റെ അനാസ്ഥ കൊണ്ടുണ്ടായതാണെന്ന് വിമര്‍ശനവുമായി രംഗത്ത് എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ട്രോളി അജു വാർത്ത. പ്രളയം ഉണ്ടാകുന്നതിന് മുമ്പ് വേണ്ട മുന്‍കരുതല്‍ എടുക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് സംസ്ഥാനം ഇപ്പോള്‍ അനുഭവിക്കുന്ന ദുരിതക്കെടുതിയ്ക്ക് കാരണമെന്നാണ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനം.
സംസ്ഥാനം പ്രളയദുരന്തത്തെ ഒരുമിച്ച് നേരിടുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ വിമര്‍ശനവുമായിയെത്തിയ പ്രതിപക്ഷ നേതാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.ആജുവും രംഗത്ത് എത്തിയത്.
അജു വര്‍ഗ്ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഈ അവസരത്തില്‍ ഇതേ പറയാനുള്ളു എന്ന തലക്കെട്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരുത്തന് അപകടം പറ്റി കിടക്കുമ്പോഴളല്ല ചെറ്റ വര്‍ത്തമാനം പറയേണ്ടത് എന്ന് പറഞ്ഞ് മാമുക്കോയ ഇന്നസെന്റിന്റെ കഥാപാത്രത്തിന്റെ മുഖത്തടിക്കുന്ന വീഡിയോയാണ് അജു വര്‍ഗ്ഗീസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. തലയണമന്ത്രം എന്ന ചിത്രത്തിലെ രംഗമാണിത്.