പത്തനംതിട്ട: അടൂരില്‍നിന്നു കാണാതായ കമിതാക്കളായ വിദ്യാര്‍ഥികളെ കോയന്പത്തൂരില്‍ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
അടൂര്‍ മുന്നാളം ഇടക്കെട്ടും വിളവീട്ടില്‍ അമല്‍ പി. കുമാര്‍ (19) അടൂര്‍ അമ്മകണ്ടകര ഹൈസ്കൂള്‍ ജംഗ്ഷനില്‍ സുധീഷ് ഭവനില്‍ സതീഷിന്റെ മകള്‍ സൂര്യ എസ്.നായര്‍ ( 18) എന്നിവരാണു മരിച്ചത്.
കോയന്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നു രണ്ടു കിലോമീറ്റര്‍ അകലെ റ്റിഎന്‍ നഗറിനു സമീപം റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ചനിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ റെയില്‍വേ ട്രാക്കില്‍ കണ്ട വിവരം പ്രദേശവാസികള്‍ റെയില്‍വേ പോലീസിനെ അറിയിക്കുകയായിരുന്നു.
ഇരുവരുടെയും മൃതദേഹത്തില്‍ പഠിക്കുന്ന അടൂരിലെ സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡുണ്ടായിരുന്നു. കാര്‍ഡിന്റെ ചിത്രം റെയില്‍വേ പോലീസ് വാട്ട്സ്ആപ്പിലൂടെ അടൂര്‍ പോലീസിനു കൈമാറിയാണ് മരിച്ച വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞത്.
മൃതദേഹം കോയന്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്നു.വിദ്യാര്‍ഥികള്‍ ഇരുവരെയും കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അടൂര്‍ പോലീസ് വ്യാഴാഴ്ച കേസെടുത്തിരുന്നു. ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥികളാണ് ഇവര്‍.