അടൂർ: പത്തനംതിട്ട ജില്ലയിലെ അടൂരിൽ മൂന്ന് നഴ്‌സിങ്ങ് വിദ്യാർത്ഥികളെ കാണാതായി. സ്വകാര്യ ആയുർവ്വേദ കോളേജിലെ വിദ്യാർത്ഥിനികളെയാണ് കാണാതായത്.
ഇവർ താമസിച്ച ഹോസ്റ്റലിലെ അധികൃതരാണ് പോലീസിൽ പരാതി നൽകിയത്.
ഇവർ മൂന്ന് പേരും മാർക്കറ്റിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയത്.
മൂന്ന് പേരിൽ ഒരാൾ പൂനെ സ്വദേശിയാണ്. ഒരാൾ പത്തനംതിട്ട സ്വദേശിയും മറ്റൊരാൾ നിലമ്പൂർ സ്വദേശിയുമാണ്.
ഇവർ പൂനെയിലുള്ള പെൺകുട്ടിയുടെ വീട്ടിലേക്ക് പോയതായി സംശയിക്കപ്പെടുന്നുണ്ട്.
മൂന്ന് പേരുടെയും മൊബൈൽ ഫോണുകൾ നിശ്ചലമാണ്. അതേസമയം ഇവ ഇടയ്ക്കിടെ ഓണാക്കുകയും ഓഫാക്കുകയും ചെയ്യുന്നുണ്ട്.
ഈ സാഹചര്യത്തിൽ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്.ഇവർ ട്രെയിനിൽ പൂനെയിലേക്ക് പുറപ്പെട്ടതാകാമെന്നാണ് പോലീസിൻറെ നിഗമനം.
കാണാതായ പെൺകുട്ടികളിൽ ഒരാളുടെ ബന്ധുവിനേയും കാണാതായതായി റിപ്പോർട്ടുണ്ട്.