റാസല്‍ഖൈമ: റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. പാലക്കാട് ഒറ്റപ്പാലം ദീപ്തി നിവാസില്‍ പ്രവീണിന്റെ ഭാര്യ ദിവ്യാ പ്രവീണ്‍ (25) ആണ് മരിച്ചത്.
റാസല്‍ഖൈമയിലെ ഖറാന്‍ റോഡില്‍ വെച്ച് ദിവ്യയും കുടുംബവും സഞ്ചരിച്ച വാഹനം പകടത്തില്‍പ്പെടുക ആയിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. പ്രവീണും കുടുംബവും സഞ്ചരിച്ച വാഹനം വൈദ്യുതപോസ്റ്റില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.
ഷാര്‍ജയില്‍ നടന്ന കുടുംബസംഗമം കഴിഞ്ഞ് മടങ്ങുകയായിരുന്നു പ്രവീണും കുടുംബവും. കാസര്‍കോട് നീലേശ്വരം പട്ടേന തുയ്യത്ത് ഇല്ലത്ത് ശങ്കരന്‍ ഭട്ടതിരിയുടെയും ജലജയുടെയും മകളാണ് ദിവ്യ.
കഴിഞ്ഞ മൂന്നു വര്‍ഷമായി യു.എ.ഇ.യിലുള്ള ഇവര്‍ ആറുമാസം മുന്‍പാണ് റാസല്‍ഖൈമയില്‍ എത്തുന്നത്.
ഖോര്‍ ഖോറില്‍ റാക് പോര്‍ട്ട് ഹച്ച്‌സണ്‍ കമ്ബനിയിലെ ഉദ്യോഗസ്ഥനാണ് പ്രവീണ്‍. രണ്ടു വയസ്സുള്ള ദക്ഷ് ഏകമകനാണ്.
റാക് സൈഫ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ക്കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ഇന്ത്യന്‍ റിലീഫ് കമ്മിറ്റി പ്രതിനിധി പുഷ്പന്‍ ഗോവിന്ദന്‍ പറഞ്ഞു