ന്യൂഡല്‍ഹി: പാക് കസ്റ്റഡിയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ വ്യോമസേന വെെമാനികന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന് വീണ്ടും വിമാനം പറത്തണമെന്നുള്ള ആഗ്രഹം.
എത്രയും പെട്ടെന്ന് തന്നെ വിമാനം പറത്തണമെന്ന് അഭിനന്ദന്‍ പറഞ്ഞതായി പി.ടി.എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വ്യോമസേന കാമാന്‍ഡറോടും അഭിനന്ദനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരോടുമാണ് ഇക്കാര്യം പറഞ്ഞത്.
അഭിനന്ദിന്റെ ആവശ്യത്തെ അംഗീകരിക്കുമെന്ന് വ്യോമസേന വ്യക്തമാക്കി. ആര്‍മി റിസര്‍ച് ആന്‍ഡ് റഫറല്‍ ഹോസ്പിറ്റലില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില ഡോക്ടര്‍മാര്‍ പരിശോദിച്ച് വരികയാണ്.
വീണ്ടും വിമാനങ്ങള്‍ പറത്താനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം സാദ്ധ്യമാക്കാന്‍ എല്ലാ പരിശ്രമവും നടത്തുമെന്ന് വ്യോമസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അഭിനന്ദന്‍ വര്‍ദ്ധമാന്റെ നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റതായി സ്കാനിംഗ് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. പാകിസ്ഥാന്റെ കസ്റ്റഡിയില്‍ വച്ച് തനിക്ക് ശാരീരിക പീഡനങ്ങളൊന്നും ഏല്‍ക്കേണ്ടിവന്നില്ലെന്ന് അഭിനന്ദന്‍ പറഞ്ഞിരുന്നു.
അവര്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും വ്യക്തമാക്കിയിരുന്നു. പാകിസ്ഥാനില്‍ നിന്ന് നേരിട്ട ഉപദ്രവങ്ങള്‍ എന്തൊക്കെയാണെന്നുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഉദ്യോഗസ്ഥര്‍ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കും.