സോഷ്യൽ മീഡിയയിലുടെ അനീഷ യുവാക്കളെ പരിചയപ്പെടും, കാണിക്കേണ്ടതെല്ലാം കാണിച്ച് കൊടുക്കും, രഹസ്യ സംഗമത്തിനായി കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തും, പോയാൽ അതോടെ അവൻ തീർന്നു

790

യുവാക്കളെ സോഷ്യൽ മീഡിയകളിൽ അക്കൗണ്ടുകളിലീടെ വശികരിച്ച് ഹണിട്രാപ്പിൽ പെടുത്തി സൗകര്യ പ്രദമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തി പണവും മൊബൈൽ ഫോണും മറ്റും കവരുന്ന സംഘം ടൗൺ പൊലീസിന്റെ പിടിയിൽ.

റെയിൽവേ സ്റ്റേഷന് സമീപം ആനിഹാൾ റോഡിൽ വച്ച് കാസർകോട് സ്വദേശിയുടെ പണവും മൊബൈൽ ഫോണും കവർന്ന അരീക്കാട് പുഴക്കൽ വീട്ടിൽ അനീഷ.പി, നല്ലളം ഹസൻഭായ് വില്ലയിൽ ഷംജാദ് പി.എ എന്നിവരാണ് പിടിയിലായത്.

Advertisements

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കാസർകോട് ചന്ദ്രഗിരി സ്വദേശിയായ യുവാവിനെ യുവതി കാണാൻ കോഴി ക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കോഴിക്കോട്ടെത്തിയ യുവാവിനെ പ്രതികൾ ആനിഹാൾ റോഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി മ ർ ദ്ദി ച്ച് കവർച്ച നടത്തുകയായിരുന്നു.

Also Read
പ്രതികരിച്ചാലും ഇതിലൊന്നും ഒരു മാറ്റവും വരുത്തില്ല, അമൃത ഗോപിസുന്ദർ ബന്ധത്തെ കുറിച്ച് ഗോപിസുന്ദറിന്റെ ഭാര്യ പ്രിയയുടെ പ്രതികരണം വൈറൽ

മെഡിക്കൽ കോളേജ് പൊലീസ് രജിസ്റ്റർ ചെയ്ത എൻഡിപിഎസ് കേ സിൽ പ്ര തി കൾ ഈയിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്. ടൗൺ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ എസ് ജയശ്രീ, അനിൽ കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സജേഷ് കുമാർ, ഉദയകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ വിജേഷ്, ജിതേന്ദ്രൻ, സുജാത എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

നേരത്തേ ല ഹ രി മരുന്നു കടത്തു കേസിലും പിടിയിൽ ആയിട്ടുള്ളവർ ആണിവർ. 2021 ഒക്ടോബറിൽ
കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ അനീഷയും ജംഷാദും അടക്കം മൂന്നുപേർ പിടിയിൽ ആയിരുന്നു. അന്ന് പൊലീസ് പിന്തുടരുന്നതിനിടെ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് വെച്ച് വാഹനം അപകടത്തിൽ പെടുകയും അങ്ങനെ പോലീസി പിടികൂടുകയും ആയിരുന്നു.

Also Read
ശ്രീനാഥിന് കൂട്ടായി അശ്വതി സേതുനാഥ് ; വിവാഹനിശ്ചയം കഴിഞ്ഞ സന്തോഷം പങ്കിട്ട് മലയാളികളുടെ പ്രിയഗായകൻ ശ്രീനാഥ് ശിവശങ്കരൻ

Advertisement