ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി 20 പരമ്പര: ധോണിയെ ഒഴിവാക്കി ടീമിനെ പ്രഖ്യാപിച്ചു

11

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ മുൻ ക്യാപ്റ്റൻ എംഎസ് ധോണിയെ ഒഴിവാക്കി പ്രഖ്യാപിച്ചു. റിഷഭ് പന്ത് വിക്കറ്റ് കീപ്പറായി തുടരും. വിശ്രമം അനുവദിച്ച ഭുവനേശ്വർ കുമാറിന് പകരം ഹർദിക് പാണ്ഡ്യ ടീമിൽ തിരിച്ചെത്തി.

ജസ്പ്രീത് ബുംറയ്ക്കും വിശ്രമം അനുവദിച്ചു. വിൻഡീസിനെതിരെ കളിച്ച ടീമിൽ മറ്റ് മാറ്റങ്ങളൊന്നുമില്ല. നവദീപ് സെയ്‌നി, ദീപക് ചഹാർ, ഖലീൽ അഹമ്മദ് എന്നിവരാണ് ടീമിലെ പേസർമാർ. കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ എന്നിവരെ പരിഗണിച്ചില്ല. വിരാട് കോലി നായകനായി തുടരും.സെപ്റ്റംബർ 15ന് തുടങ്ങുന്ന പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്.

Advertisements
Advertisement