അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം ത ല്ലി ക്കൊ ന്ന സംഭവത്തിൽ കേസ് നടത്തിപ്പിനായി സഹായം വാഗ്ദാനം ചെയ്ത് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. മമ്മൂട്ടി ഓഫീസിൽ നിന്ന് നേരിട്ട് വിളിച്ച് സഹായ വാഗ്ദാനം അറിയിച്ചതായി മധുവിന്റെ സഹോദരി വ്യക്തമാക്കി.
ദിവസങ്ങൾക്കുള്ളിൽ മമ്മൂട്ടിയുടെ ഓഫീസിൽ നിന്നുള്ളവർ മധുവിന്റെ അട്ടപ്പാടിയിലെ വീട്ടിലെത്തുമെന്നും മധുവിന്റെ സഹോദരി സരസു പറഞ്ഞു. കേസിന്റെ എല്ലാ ചെലവുകളും ഏറ്റെടുത്ത് ചെയ്യാമെന്ന് മമ്മൂക്ക ഞങ്ങളെ നേരിട്ട് വിളിച്ചറിയിച്ചിട്ടുണ്ട്. കേസിനെ കുറിച്ച് മമ്മൂക്ക നിയമമന്ത്രിയോട് സംസാരിച്ചിരുന്നു. നിയമമന്ത്രിയും കുടുംബവുമായി സംസാരിച്ചിട്ട് തീരുമാനമെടുക്കാനാണ് പറഞ്ഞിരുന്നത്.
കേസിനെ കുറിച്ച് സംസാരിക്കാൻ മമ്മൂക്കയുടെ ഓഫീസിൽ നിന്നുള്ളവർ രണ്ട് ദിവസത്തിനുള്ളിൽ വീട്ടിലേക്ക് വരുമെന്നും സരസു പറയുന്നു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി മധുവിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
സർക്കാരും സപെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറും കേസിന്റെ പുരോഗതി തങ്ങളെ അറിയിക്കുന്നില്ലെന്ന് മധുവിന്റെ സഹോദരി സരസു നേരത്തെ ആരോപിച്ചിരുന്നു. രാജി സന്നദ്ധത അറിയിച്ചിരുന്ന പബ്ലിക്ക് പ്രോസിക്യൂട്ടർ വി.ടി. രഘുനാഥിനെതിരെയും കുടുംബം ആരോപണമുന്നിയിച്ചു. എന്തുകൊണ്ടാണ് അദ്ദേഹം ഹാജരാകാത്തതെന്ന് സരസു ചോദിച്ചിരുന്നു.
ആരോഗ്യ പ്രശ്‌നങ്ങൾ ഉന്നയിച്ചാണ് രഘുനാഥ് കേസിൽ നിന്ന് ഒഴിവാക്കണമെന്ന് അപേക്ഷ നൽകിയിരുന്നത്. എന്നാൽ ഇതിന് പകരം സംവിധാനം സർക്കാർ ഒരുക്കിയിരുന്നില്ല. 2018 ഫെബ്രുവരി 22നാണ് കേരള മനസാക്ഷിയെ ഞെട്ടിപ്പിച്ച മധുവിന്റെ കൊ ല പാ ത കം നടന്നത്. മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ട് മധുവിനെ ആൾക്കൂട്ടം ക്രൂ ര മാ യി മ ർ ദി ക്കു കയായിരുന്നു.
മധുവിനെ മർ ദി ക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വൻ പ്രതിഷേധമാണുയർന്നത്. പ്രതികളായ പതിനാറു പേരെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാൽ 2018 മെയ് മാസത്തിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ നടപടികൾ വൈകുകയാണ്. പ്രതികളായ 16 പേരും ഇപ്പോൾ ജാമ്യത്തിലാണ്.
കേസിന്റെ നടപടികൾ ഇനിയും വിചാരണയ്ക്ക് പോലും എത്താത്ത സാഹചര്യത്തിൽ മധുവിന്റെ കുടുംബം വലിയ ആശങ്കയിലായിരുന്നു. ഇതിനിടെയാണ് മമ്മൂട്ടിയുടെ ഇടപെടലുണ്ടായിരിക്കുന്നത്. മധുവിനും കുടുംബത്തിനും വേണ്ട എല്ലാ നിയമസഹായവും നൽകാമെന്നതായിരുന്നു മമ്മൂട്ടിയുടെ വാഗ്ദാനം
അതേ സമയം ഉറക്കം നടിക്കുന്ന സമൂഹത്തെ ഉണർത്തുന്ന പ്രവൃത്തിയാണ് മമ്മൂട്ടി ചെയ്തതെന്ന് എം എ നിഷാദ് പറയുന്നു. ശബ്ദമില്ലാത്തവന്റെ ശബ്ദമായി മമ്മൂട്ടി മാറുന്നുവെന്ന് സംവിധായകൻ ചൂണ്ടിക്കാട്ടുന്നു. ഒരു കലാകാരന്റെ സാമൂഹിക, പ്രതിബദ്ധതയുടെ അർപ്പണ ബോധത്തിന്റെ മകുടോദാഹരണം.
മലയാളത്തിന്റെ പ്രിയ നടൻ ശ്രീ മമ്മൂട്ടി സഹജീവിയോടുളള കടമക്കപ്പുറം,ശബ്ദമില്ലാത്തവന്റെ ശബ്ദമായി മാറുന്നു. അഭിനന്ദിനീയം, എന്നൊരൊറ്റ വാക്കിൽ ഒതുങ്ങേണ്ടതല്ല അദ്ദേഹത്തിന്റെ ഈ പ്രവർത്തി. മറിച്ച് ഇനിയും ഉണരാത്ത ഞാനുൾപ്പടെ ഉറക്കം നടിക്കുന്ന സമൂഹത്തെ ഉണർത്താൻ കൂടിയാണ്.
വെളളിത്തിരയിലെ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾക്ക് കൈയ്യടിക്കുന്ന ആരാധകർ അവർക്കും കൂടിയുളള മമ്മൂട്ടി സാറിന്റെ സന്ദേശം കൂടിയാണ് ഈ തീരുമാനം. ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട,അശരണർക്ക് തുണയായി താനുണ്ടാവും എന്ന സന്ദേശം. അതൊരു പ്രചോദനമാകട്ടെ എല്ലാവർക്കും എന്നും എം എ നിഷാദ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു.