കഴിഞ്ഞ കുറേ വർഷങ്ങളായി ചെറുതും വലുതുമായ വേഷങ്ങളിലൂടെ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട നടാനാണ് കൃഷ്ണകുമാർ. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞു.
അതേപോലെ കൃഷ്ണകുമാർ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ സുപരിചിതരാണ്. മൂത്ത മകൾ അഹാന സിനിമയിൽ നായികയായി തിളങ്ങുകയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിലെ എല്ലാവരും എപ്പോഴും സോഷ്യൽ മീഡിയകളിൽ നിറഞ്ഞ് നിൽക്കുകയാണ്.
യൂട്യൂബിൽ കുടുംബത്തിലെ എല്ലാവർക്കും തന്നെ ചാനലുകൾ ഉണ്ട്. അതേ സമയം അടുത്തിടെ കൃഷ്ണകുമാർ തന്റെ രാഷ്ട്രീയ അഭിമുഖ്യം വെളിപ്പെടുത്തിയിരുന്നു. താൻ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയെ പിന്തുണയ്ക്കുന്നു എന്നും മോദി മികച്ച പ്രധാനമന്ത്രി ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മാത്രമല്ല തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ എൻഡിഎ സ്ഥാനാർത്ഥികൾക്കായി വോട്ട് ചോദിക്കാൻ കൃഷ്ണകുമാർ മുൻപന്തിയിലുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും വിവരങ്ങളും കൃഷ്ണകുമാർ സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കാറുമുണ്ട്.
ഇപ്പോൾ സോഷ്യൽ ലോകത്ത് ശ്രദ്ധേയമാകുന്നത് കൃഷ്ണകുമാറിനോട് ഒരാൾ കമന്റായി ചോദിച്ച ചോദ്യവും അതിന് താരം നൽകിയ മറുപടിയുമാണ്. കൃഷ്ണകുമാറിന്റെ ഒരു പോസ്റ്റിന് താഴെ, ചേട്ടാ ചേട്ടന്റെ പ്രവർത്തനത്തിനെ മാനിക്കുന്നു. പക്ഷെ ചേട്ടൻ പ്രസംഗിച്ചയിടങ്ങളിൽ പാർട്ടി തോറ്റു പോയാൽ എന്തായിരികും ചേട്ടന്റെ പ്രതികരണം. ഇപ്പൊ ഉത്തരം പറയണ്ട തോൽക്കതിരിക്കട്ടെ എന്നായിരുന്നു ജിൽ ജോയ് എന്നയാൾ കമന്റിട്ടത്.
എവ്വാൽ ഇതിന് കൃഷ്ണകുമാർ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. കർമം ചെയ്യുക കർമഫലം അത് എപ്പോൾ, എങ്ങനെ, എത്ര അത് ദൈവതീരുമാനം’ എന്നായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി. നിരവധി പേർ അദ്ദേഹത്തിന്റൈ പ്രതികരണത്തെ പിന്തുണച്ച് രംഗത്ത് എത്തുന്നത്.