ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തുടരണമെങ്കിൽ റിഷഭ് പന്ത് ഫോം തെളിയ്ക്കണമെന്ന് മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മൺ. ഫോം തെളിയിക്കാൻ സാധിക്കുന്നില്ലെങ്കിൽ സഞ്ജു സാംസണു വേണ്ടി പന്ത് സ്ഥാനം ഒഴിഞ്ഞു കൊടുക്കണമെന്നും ലക്ഷ്മൺ പറഞ്ഞു.
സ്റ്റാർ സ്പോട്സിനോട് സംസാരിക്കുകയായിരുന്നു ലക്ഷ്മൺ. വെസ്റ്റിൻഡീസിനെതിരായുള്ള ടി-20 പരമ്പരയിലേക്ക് പന്തിനെ തിരഞ്ഞെടുത്തത് ഒരു സന്ദേശമാണ്. ഒന്നുകിൽ നന്നായി കളിക്കുക. അല്ലെങ്കിൽ പുറത്തിരിക്കുക. പന്തിന് പകരം കളിക്കാൻ കഴിയുന്ന താരമാണ് സഞ്ജു സാംസൺ.
പന്തിന് നിരവധി അവസരങ്ങളായി ലഭിക്കുന്നു. ടീം മാനേജ്‌മെന്റ് പന്തുമായി കാര്യങ്ങൾ സംസാരിക്കണം’ ലക്ഷ്മൺ പറഞ്ഞു. പന്ത് നല്ല കഴിവുള്ള താരമാണ്. കളിയുടെ ഗതി മാറ്റി മറിയ്ക്കാനുള്ള കഴിവ് പന്തിനുണ്ട്. എന്നാൽ, തന്നിൽ അർപ്പിച്ച വിശ്വാസം കാക്കുന്നതിൽ പന്ത് പരാജയപ്പെടുന്നു.
വിൻഡീസിനെതിരായ ടി-20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയത് പന്തിനുള്ള ശക്തമായ സന്ദേശമാണ്. പന്തിന്റെ പകരക്കാരനായി സഞ്ജുവിനെ ടീം മാനേജ്‌മെന്റും സെലക്ടർമാരും കാണുന്നു എന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.
ഋഷഭ് പന്തിന് ഒരുപാട് അവസരങ്ങൾ ലഭിച്ചു കഴിഞ്ഞു’ ലക്ഷ്മൺ കൂട്ടിചേർത്തു. ഐപിഎല്ലിന് ശേഷമെ ധോണി വിരമിക്കൽ സംബന്ധിച്ച് എന്തെങ്കിലും തീരുമാനമെടുക്കാൻ സാദ്ധ്യതയുള്ളൂവെന്നും ലക്ഷ്മൺ നിരീക്ഷിക്കുന്നു.