ഈ ജോലിക്ക് നല്ല ശരീര പ്രകൃതി വേണം, ടെക്കി സ്വന്തമാക്കിയത് 600 സ്ത്രീകളുടെ നഗ്‌ന ചിത്രങ്ങൾ, വൻ ശമ്പളം മോഹിച്ച് കുടുങ്ങിയവരിൽ മലയാളി യുവതികളും

33

ചെന്നൈ: 16 സംസ്ഥാനങ്ങളിൽ നിന്നായി ജോലി വാഗ്ദാനം ചെയ്ത് 600 ഓളം സ്ത്രീകളുടെ നഗ്‌ന ചിത്രങ്ങൾ സ്വന്തമാക്കിയ ചെന്നൈ സ്വദേശിയായ ഐടി ജീവനക്കാരൻ അറസ്റ്റിൽ. 35 കാരനായ ക്ലമെന്റ് രാജ് ആണ് അറസ്റ്റിലായത്. തെലങ്കാനയിലെ പ്രശസ്തമായ ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന ക്ലെമന്റ് വ്യാജ എച്ച്ആർ ഏജൻസിയുടെ പേരിലാണ് സ്ത്രീകളെ സമീപിച്ചത്.

എച്ച്ആർ മാനേജർ ആയി ജോലി ചെയ്യുന്ന പ്രതീപ് എന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയത്. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഫ്രണ്ട് ഓഫിസ് ജോലി നൽകാമെന്നു പറഞ്ഞാണ് ഇയാൾ യുവതികളുടെ നഗ്ന ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും വാങ്ങിച്ചത്. വിവിധ തൊഴിലന്വേഷണ വെബ് പോർട്ടലുകളിൽ രജിസ്റ്റർ ചെയ്തവരുൾപ്പെടെയുള്ള യുവതികളുടെ നമ്പർ സംഘടിപ്പിച്ചാണ് ഇയാൾ കെണിയൊരുക്കിയത്.

Advertisements

നമ്പർ സംഘടിപ്പിച്ച ശേഷം ഇവരെ ജോലി അഭിമുഖത്തിന് എന്ന വ്യാജേന വിളിച്ചു. ഫ്രണ്ട് ഓഫിസ് ജോലിക്ക് ആകർഷകമായ ശരീര പ്രകൃതി വേണമെന്നും അത് പരിശോധിക്കുന്നതിനായി വിവസ്ത്രയായ ശേഷമുള്ള ചിത്രങ്ങൾ വേണമെന്നും ഇയാൾ അഭ്യർത്ഥിച്ചു. പ്രതിമാസം വൻതുക വാഗ്ദാനം ചെയ്തതിനാൽ യുവതികളിൽ പലരും കെണിയിൽ വീണു.

പിന്നീട് ഇയാൾ വീഡിയോ കോൾ മുഖേനയും യുവതികളുമായി ബന്ധപ്പെട്ടു. സംസാരത്തിനിടെ ഇയാൾ വസ്ത്രം ഉരിയാൻ ആവശ്യപ്പെടുകയും ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുകയുമുണ്ടായി. പിന്നീട് ഇവയെല്ലാം പ്രത്യേക പാസ് വേഡ് ഉപയോഗിച്ച് തുറക്കാൻ കഴിയുന്ന കംപ്യൂട്ടറുകളിൽ ശേഖരിച്ചു.

തുടർന്ന് ഈ ചിത്രങ്ങൾ ഉപയോഗിച്ച് പ്രതി ഇരകളായ യുവതികളെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടി. ഇത്തരത്തിൽ ഇദ്ദേഹം ലക്ഷക്കണക്കിന് രൂപ സമ്പാധിച്ചതായും പൊലിസ് പറഞ്ഞു.

ഇയാളുടെ കെണിയിൽപ്പെട്ട ഹൈദരാബാദ് സ്വദേശിനിയായ വിവാഹിത കഴിഞ്ഞ ഏപ്രിലിൽ നൽകിയ പരാതിയിലാണ് പൊലിസ് നടപടി. പരാതി പ്രകാരം അന്വേഷിച്ച പൊലിസ് തെളിവുകൾ സഹിതം ഇയാളെ ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചിട്ടുണ്ട്. പൊലിസ് നടത്തിയ വിശദമായ അന്വേഷണത്തിൽ കേരളം, ആന്ധ്രാ പ്രദേശ്, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട്, ന്യൂഡൽഹി തുടങ്ങിയ 16 സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകൾ ഇയാളുടെ വലയിൽ കുടുങ്ങിയതായി കണ്ടെത്തി.

Advertisement