വിസ്മയുടെയും കിരണിന്റെയും ജീവിതത്തിൽ വില്ലനായി എത്തിയത് കിരണിന്റെ സഹോദരി ഭർത്താവ് മുകേഷോ? മുകേഷിനെ വീണ്ടും ചോദ്യം ചെയ്യും

54

കൊല്ലം പോരുവഴി ശാസ്താം നടയിൽ ഭർതൃഗൃഹത്തിൽ മ, രി ച്ച നിലയിൽ ബിഎഎംഎസ് വിദ്യാർഥിനി വിസ്മയ വി നായരെ കണ്ടെത്തിയ സംഭവത്തിൽ കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവ് എസ് കിരൺകുമാറിനെ (30) കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പൊലീസ് ക, സ്റ്റഡിയിൽ വാങ്ങും.

വിസ്മയയുടെ മ, ര ണം സംബന്ധിച്ച ചില സംശയങ്ങൾക്കു സ്ഥിരീകരണം ഉണ്ടാക്കിയതിനു ശേഷമാകും പൊലീസ് കസ്റ്റഡി അപേക്ഷ നൽകുക. കൊ. ല, പാതക സാധ്യത തള്ളിക്കളയാതെയാണ് പോലീസ് അന്വേഷണം. തൂ, ങ്ങി, മ ര, ണമെന്ന് പ്രാഥമിക നിഗമനം ഉണ്ടെങ്കിലും സാഹചര്യത്തെളിവുകൾ അന്വേഷണ സംഘത്തെ തുടക്കം മുതൽ സംശയത്തിലാക്കുന്നു.

Advertisements

ഇതിനാലാണ് അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന ഐജി ഹർഷിത അട്ടല്ലൂരി, സംഭവം നടന്നെന്ന് ഭർത്താവ് കിരൺകുമാറും കുടുംബവും പറയുന്ന സ്ഥലത്തെത്തി പരിശോധിച്ചത്. കിടപ്പുമുറിയിലും ചേർന്നുള്ള ശുചിമുറിയിലും ഐജി നേരിട്ട് വിശദമായി പരിശോധന നടത്തിയിരുന്നു. കുളിക്കാൻ ഉപയോഗിക്കുന്ന ടവൽ ഉപയോഗിച്ച് ശുചിമുറി വെന്റിലേഷനിൽ തൂ, ങ്ങി മ രി, ച്ചുവെന്ന കിരണിന്റെ മൊഴി പൊലീസ് പൂർണവിശ്വാസത്തിലെടുത്തിട്ടില്ല.

കിരണിന്റെ അച്ഛനും അമ്മയും നൽകിയ മൊഴി അനുസരിച്ച് നിലവിളി കേട്ട് ഓടിയെത്തുമ്പോൾ വിസ്മയയ്ക്ക് കിരൺ പ്രഥമ ശുശ്രൂഷ നൽകുന്നതാണ് കണ്ടത്. വെന്റിലേഷനിൽ തൂ, ങ്ങി നിന്ന ഭാര്യയെ ഒറ്റയ്ക്ക് എടുത്ത് ഉയർത്തി കെട്ടഴിച്ച ശേഷം പ്രഥമ ശുശ്രൂഷ നൽകിയെന്ന മൊഴിയും പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. വിസ്മയയുടെ മൊബൈൽ ഫോൺ കിരൺ നശിപ്പിച്ചത് തെളിവുകൾ ഇല്ലാതാക്കാൻ വേണ്ടിയാണോ എന്നതും അന്വേഷണ പരിധിയിലാണ്.

വിസ്മയയ്ക്കും കുടുംബത്തിനുമെതിരെ കിരണിന്റെ മാതാപിതാക്കൾ തുടർച്ചയായി നടത്തുന്ന പരാമർശങ്ങളും ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. പറഞ്ഞത്രയും സ്വർണം തന്നില്ലെന്നും കിരൺ ആവശ്യപ്പെട്ട കാറല്ല നൽകിയതെന്നുമൊക്കെയുള്ള പരാമർശങ്ങൾ സംഭവത്തിന് ശേഷവും കിരണിന്റെ ബന്ധുക്കൾ നടത്തിയിരുന്നു.

അതേസമയം വിസ്മയ കേസിൽ കിരണിന്റെ സഹോദരി ഭർത്താവ് മുകേഷിനെ വീണ്ടും ചോദ്യംചെയ്യും. മുകേഷിനെ ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. വിസ്മയയുടെ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും മൊഴിയും രേഖപ്പെടുത്തിയ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കുകയാണ്. സംഭവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഭർത്താവ് കിരൺ കുമാറും ബന്ധുക്കളും നടത്തിയ മൊബൈൽ ഫോൺ വിളികളുടെ വിശദാംശങ്ങൾ ശേഖരിക്കാൻ അന്വേഷണ സംഘം നടപടി തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം തന്നെ,കിരണിന്റെ ബാങ്ക് അക്കൗണ്ടും വിസ്മയയുടെ സ്വർണം സൂക്ഷിച്ചിരുന്ന ലോക്കറും മരവിപ്പിച്ചു. സ്ത്രീധനമായി നൽകിയ കാറും സ്വർണവും തൊണ്ടിമുതലാക്കി കോടതിയിൽ എത്തിക്കും. കിരണിന്റെ വിസ്മയയുടെയും 3 മൊബൈൽ ഫോണുകൾ ഡേറ്റ പുനഃസൃഷ്ടിക്കാനായി ഫൊറൻസിക് സയന്റിഫിക് വിദഗ്ധർക്ക് കൈമാറി.

Advertisement