തകർപ്പൻ സെഞ്ച്വറിയുമായി ശിഖർ ധവാൻ: പണികിട്ടിയത് വിരാട് കോഹ്ലിക്ക്

22

ഹൈദരാബാദിനെതിരെ രഞ്ജി ട്രോഫിയിൽ തകർപ്പൻ സെഞ്ച്വറിയുമായി ഡൽഹി നായകൻ കൂടിയായ ശിഖർ ധവാൻ. ഡൽഹി നിരയിൽ മറ്റാരു തിളങ്ങാതെ പോയ മത്സരത്തിൽ സെഞ്ച്വറിയുമായി പുറത്താകാതെ ബാറ്റിംഗ് തുടരുകയാണ് ധവാൻ.

ഒടുവിൽ വിവരം ലഭിയ്ക്കുമ്പോൾ 198 പന്തിൽ 19 ഫോറും രണ്ട് സിക്സും സഹിതം 137 റൺസെടുത്തിട്ടുണ്ട് ഇന്ത്യൻ ഓപ്പണർ. ഇതോടെ വിരാട് കോഹ്ലിയ്ക്ക് ഓപ്പണിംഗിന് ആരെ പരിഗണിയ്ക്കണം എന്ന കാര്യത്തിൽ ഇനി തലപുകയ്ക്കേണ്ടി വരും.

Advertisements

പരിക്കിനെ തുടർന്ന് ഇന്ത്യൻ ടീമിനൊപ്പം കഴിഞ്ഞ ചില പരമ്പരകൾ നഷ്ടമായ ധവാൻ മടങ്ങി വരവ് മത്സരത്തിൽ തന്നെയാണ് സെഞ്ച്വറി നേടിയിരിക്കുന്നത്. ധവാനു പകരം കഴിഞ്ഞ പരമ്പരകളിലെല്ലാം രോഹിത് ശർമയോടൊപ്പം ഇന്ത്യക്കു വേണ്ടി ഇന്നിങ്‌സ് ഓപ്പൺ ചെയ്തത് ലോകേഷ് രാഹുലായിരുന്നു. മികച്ച പ്രകടനത്തിലൂടെ രാഹുൽ തന്റെ റോൾ ഭംഗിയാക്കുകയും ചെയ്തിരുന്നു.

ഇതോടെ ഇനി വരുന്ന പരമ്പരയിൽ ആരെ ഓപ്പണറായ്ക്കണം എന്ന കാര്യത്തിൽ കോഹ്ലിയ്ക്ക് നന്നായി ആലോചിയ്ക്കേണ്ടി വരും. ധവാന്റെ സെഞ്ച്വറി മികവിൽ ആദ്യ ദിനം ഡൽഹി ആറിന് 269 റൺസെന്ന നിലയിലാണ്. ഡൽഹി നിരയിൽ മറ്റൊരാൾക്കു പോലും 30 റൺസ് കടക്കാൻ കഴിഞ്ഞില്ല. ഡൽഹിക്കു വേണ്ടി നേടിയ സെഞ്ച്വറി തന്റെ ആത്മവിശ്വാസം വർധിപ്പിച്ചതായി ധവാൻ വ്യക്തമാക്കി. ശരീരത്തോട് കൂടുതൽ അടുപ്പിച്ച് ബാറ്റ് ചെയ്യാനാണ് ശ്രമിച്ചത്.

കാരണം, ഈ പിച്ചിൽ ഏതു നിമിഷവും മികച്ച പന്തുകൾ വന്നേക്കാം. ഇംഗ്ലണ്ടിലൊക്കെ കാണാറുള്ളതു പോലത്തെ മികച്ച പിച്ചായിരുന്നു ഇത്. ഇവിടെ നല്ല പ്രകടനം നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ധവാൻ ആദ്യദിനത്തിലെ കളി പൂർത്തിയായ ശേഷം പറഞ്ഞു.

Advertisement