മണ്ടൻ ഷോട്ട് കളിച്ച് നാണംകെട്ട് പുറത്ത്: വൻ ദുരന്തമായി വീണ്ടും പന്ത്

20

സെലക്ടർമാരുടെ കാരുണ്യം കൊണ്ടുമാത്രം ഇന്ത്യയുടെ ഏകദിന ടി20 ടെസ്റ്റ് ടീമിൽ മോശം ഫോമായിട്ടും തുടരുന്ന റിഷഭ് പന്തിന് വീണ്ടും തിരിച്ചടി. സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്റിൽ ഡൽഹിക്കു വേണ്ടി കൽയ്ക്കുന്ന പന്ത് അവിടേയും നിരാശാജനമായ ഷോട്ടിലൂടെ ക്ലീൻ ബൗൾഡായി വിക്കറ്റ് വലിച്ചെറിഞ്ഞു.

Advertisements

ഹരിയാനയ്ക്കെതിരെ ഓപ്പണറായി ഇറങ്ങിയ താരം തട്ടിയും മുട്ടിയും കളിച്ച് 32 പന്തിൽ 28 റൺസാണ് നേടിയത്. ഒരോന്ന് വീതം ബൗണ്ടറിയും സിക്‌സറും കൂടി നേടിയില്ലായിരുന്നെങ്കിൽ ശരിയ്ക്കും ടെസ്റ്റ് ഇന്നിംഗ്സാകുമായിരുന്നു ആ പ്രകടനം. ഒടുവിൽ ദുരന്തമായി മാറിയ ഷോട്ട് സെലക്ഷനിലൂടെ പന്ത് പുറത്താവുകയും ചെയ്തു. വമ്പൻ ഷോട്ടിനായി ശ്രമിച്ച പന്ത് സുമിത് കുമാറിന്റെ ബൗളിങിൽ ക്ലീൻ ബൗൾഡായാണ് ക്രീസ് വിട്ടത്.

സ്റ്റംപിൽ നിന്നു മാറി നിന്ന് വമ്പനടിക്കു ശ്രമിച്ച പന്തിന് ടൈമിങ് പിഴച്ചപ്പോൾ ഓഫ്സ്റ്റംപ് വായുവിൽ പറക്കുകയായിരുന്നു. വെസ്റ്റിൻഡീസിനെതിരേ അടുത്ത മാസം നാട്ടിൽ പരമ്പര നടക്കാനിരിക്കെ പന്തിനോട് ഫോം വീണ്ടെടുക്കുന്നതിനു വേണ്ടിയാണ് ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ ബിസിസിഐ ആവശ്യപ്പെട്ടത്.

ബംഗ്ലാദേശിനെതിരേ ടി20യിൽ പന്തിനെക്കൂടാതെ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണിനെയും ഇന്ത്യൻ ടീമിലുൾപ്പെടുത്തിയിരുന്നെങ്കിലും ഒരു കളിയിൽപ്പോലും അവസരം നൽകാതെ തഴയുകയായിരുന്നു.
ഇതോടെ വിൻഡീസിനെതിരായ ഏകദിന, ടി20 പരമ്പരകളിൽ പന്തിനെ ഒഴിവാക്കിയേക്കുമെന്ന് കരുതിയെങ്കിലും ഏവരെയും ഞെട്ടിച്ചു കൊണ്ട് പന്തിനെ ടീമിൽ തുടരാൻ അനുവദിയ്ക്കുകയായിരുന്നു.

മാത്രമല്ല സഞ്ജുവിനെ പുറത്താക്കുകയും ചെയ്തു. ഇത് ക്രിക്കറ്റ് ലോകത്ത് വലിയ പ്രതിഷേധനത്തിന് വഴിവെച്ചിരുന്നു.

Advertisement