ലളിതയ്ക്ക് ഔദ്യോഗികമായ കാര്യങ്ങളെപ്പറ്റി ധാരണയില്ലെന്ന് അടൂർ, അദ്ദേഹം എന്റെ ഗുരുവാണ് അതുകൊണ്ട് ഒന്നു പറയുന്നില്ലെന്ന് കെപിഎസി ലളിത

98

തൃശൂർ: കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രമകൃഷ്ണന് സർഗ ഭൂമിക എന്ന സംഗീത നാടക അക്കാദമിയുടെ പരിപാടിയിൽ അവസരം നിഷേധിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ അടൂർ ഗോബാലകൃഷ്ണൻ നടത്തിയ വിമർശനത്തോട് പ്രതികരിയ്ക്കാതെ അക്കാദമി ചെയർ പേഴ്‌സൺ കെപിഎസി ലളിത.

അടൂർ ഗോപാലകൃഷ്ണൻ തന്റെ ഗുരുവാണെന്നും എത്തിർത്ത് സംസാരിയ്ക്കാനാകില്ല എന്നുമായിരുന്നു കെപിഎസി ലളിതയുടെ പ്രതികരണം. അടൂർ ഗോപാലകൃഷ്ണൻ എന്റെ ഗുരുവാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ നിരവധി നല്ല വേഷങ്ങൾ നൽകിയിട്ടുണ്ട്. അദ്ദേഹത്തെ എതിർത്ത് സംസാരിക്കാൻ ആവില്ല എന്നായിരുന്നു കെപിഎസി ലളിതയുടെ പ്രതികരണം.

Advertisements

ആർഎൽവി രാമകൃഷ്ണനെ സർഗ ഭൂമികയിൽ പങ്കെടുപ്പിക്കുമോയെന്ന ചോദ്യത്തിന് പ്രതികരിക്കാനില്ല എന്നായിരുന്നു കെപിഎസി ലളിതയുടെ മറുപടി. നേരത്തെ സംഗീത നാടക അക്കാദമി സെക്രട്ടറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കലാകാരന്മാർ നടത്തുന്ന സമരത്തിന് പിന്തുണയുമായി അടൂർ ഗോപാലകൃഷ്ണൻ രംഗത്തെത്തിരുന്നു.

കലാകാരൻമാർക്ക് വേണ്ടിയാണ് കേരള സംഗീത നാടക അക്കാദമി പ്രവർത്തിക്കേണ്ടത്. അക്കാദമി അധികൃതർ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം എന്ന് വ്യാഖ്യാനിക്കാവുന്ന രീതിയിൽ പ്രവർത്തിക്കുന്നത് ശരിയല്ല. അക്കാദമി അധികൃതർ പ്രവർത്തന ശൈലി മാറ്റണമെന്നും അല്ലെങ്കിൽ സർക്കാരിനെ സമീപിക്കുമെന്നും അടൂർ തുറന്നടിച്ചിരുന്നു.

അക്കാദമി ചെയർപേഴ്സൺ കെപിഎസി ലളിതയ്ക്ക് ഔദ്യോഗികമായ കാര്യങ്ങളെപ്പറ്റിയൊന്നും വലിയ ധാരണയില്ലെന്നും അധികാരം മുഴുവനും സെക്രട്ടറി ഏറ്റെടുത്തിരിക്കുകയാണ് എന്നുമാണ് അടൂർ പറയുന്നു.
അക്കാദമി സെക്രട്ടറി തീരെ മയമില്ലാത്ത ഒരു നയമാണ് സ്വീകരിക്കുന്നതെന്നാണ് സമരം ചെയ്യുന്ന കലാകാരന്മാരുടെ അഭിപ്രായം.

സംഗീത നാടക അക്കാദമി പോലെയുള്ള സ്ഥാപനങ്ങൾ ശരിക്കും കലാകാരന്മാർക്കുവേണ്ടിയുള്ളതാണ്. അവിടെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം എന്നൊക്കെ വ്യാഖ്യാനിക്കാവുന്ന രീതിയിലുള്ള പെരുമാറ്റം അവിടുത്തെ അധികാരികളിൽ നിന്ന് ഉണ്ടാവാൻ പാടില്ല. ഞാൻ കഴിഞ്ഞ ദിവസം ശ്രീമതി ലളിതയുമായിട്ട് ഇതേക്കുറിച്ച് സംസാരിച്ചു. അവിടുത്തെ പ്രശ്നം, ലളിതയെപ്പോലെ ഒരു കലാകാരിക്ക് അവിടുത്തെ ഔദ്യോഗികമായ കാര്യങ്ങളെപ്പറ്റിയൊന്നും വലിയ ധാരണയില്ല.

അതുകൊണ്ട് അത് മുഴുവനും സെക്രട്ടറിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. അതൊരു പഴുതായി കണ്ടിട്ട് പൂർണ്ണമായ അധികാരം സെക്രട്ടറി ഏറ്റെടുത്തിരിക്കുന്നതുപോലെ തോന്നും അദ്ദേഹത്തിന്റെ പെരുമാറ്റരീതിയെപ്പറ്റി വർണ്ണിച്ച് കേട്ടപ്പോൾ. അങ്ങനെയാണെങ്കിൽ തീർച്ഛയായും അദ്ദേഹത്തിന്റെ പ്രവർത്തനശൈലി മാറ്റേണ്ടതുണ്ട്.

അതിനായി സമരത്തിലിരിക്കുന്ന കലാകാരന്മാരെ വിളിച്ചിട്ട് ലളിതയുടെതന്നെ നേതൃത്വത്തിൽ സെക്രട്ടറിയ്ക്കൊപ്പം സംസാരിച്ച് പരിഹാരം കാണുകയാണ് വേണ്ടതെന്നും കൂട്ടിച്ചേർത്തു. അധികം വൈകാതെ വേ?ഗം ഇത് നടപടിയാക്കണമെന്നും ഇത് നിസ്സാരമായിട്ട് കാണുന്നതുകൊണ്ടാണ് പ്രതികരണമില്ലാതെ ഇതിങ്ങനെ നീളുന്നത്.

ജീവിതം നടന കലയ്ക്കുവേണ്ടി ഉഴിഞ്ഞുവച്ച കലാകാരനാണ് ആർഎൽവി രാമകൃഷ്ണൻ. അങ്ങനെയൊരാൾ സംഗീതനാടക അക്കാദമി നടത്തുന്ന ഒരു പരിപാടിയിൽ തന്റെ പ്രകടനം വേണമെന്ന് ആവശ്യപ്പെടുമ്പോൾ അത് സന്തോഷത്തോടെ സ്വീകരിക്കുകയാണ് വേണ്ടത്. കലാമണ്ഡലത്തിലൊന്നും പുരുഷന്മാർ മോഹിനിയാട്ടം അവതരിപ്പിക്കുന്നില്ല എന്ന് പറയുന്നതിൽ കാര്യമില്ല.

അദ്ദേഹത്തിന്റെ കഴിവുകൾ ഏതെല്ലാം രീതിയിൽ ഉപയോഗിക്കാമെന്ന് അന്വേഷിക്കുകയാണ് ചുമതലപ്പെട്ടവർ ചെയ്യേണ്ടത്. പ്രശ്നപരിഹാരം കണ്ടില്ല എന്നുണ്ടെങ്കിൽ തീർച്ഛയായും ഗവൺമെന്റിനോട് നമ്മൾ അഭ്യർഥിക്കും, ഈ വിഷയത്തിൽ ഇടപെടണം എന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

Advertisement