റിഷഭ് പന്തിനെ ഇന്ത്യൻ ടീമിൽ നിന്നും പുറത്താക്കില്ല, കിരൺ മോറെ കീപ്പിങ്ങ് പഠിപ്പിക്കും

12

ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെ കീപ്പിംഗ് മെച്ചപ്പെടുത്താൻ പ്രത്യേക പരിശീലനം നൽകാനൊരുങ്ങി ബിസിസിഐ. മുൻ വിക്കറ്റ് കീപ്പർ കിരൺ മോറയുടെ നേതൃത്വത്തിൽ പന്തിന് പ്രത്യേക പരിശീലനം നൽകും.

ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി ചെയർമാൻ എംഎസ്‌കെ പ്രസാദ് ആണ് ഇക്കാര്യം അറിയിച്ചത്. പന്ത് മികച്ച ബാറ്റ്സ്മാനാണ്്. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ഇക്കഴിഞ്ഞ പരമ്പരയിലും ഇത് വ്യക്തമായതാണ്. വിക്കറ്റ് കീപ്പിംഗിലാണ് പന്ത് മെച്ചപ്പെടാനുള്ളത്.

Advertisements

ഇതിനു വേണ്ടിയാണ് പ്രത്യേക പരിശീലകനെ നൽകുന്നതെന്നും പ്രസാദ് പറഞ്ഞു. വിൻഡീസിനെതിരായ ഏകദിന പരമ്പരയിലും ചോരുന്ന കൈകളുടെ പേരിൽ വലിയ വിമർശനമാണ് പന്തിന് നേരെ ഉയർന്നത്.
കട്ടക്ക് ഏകദിനത്തിൽ പന്ത് മൂന്ന് ക്യാച്ചുകൾ വിട്ടുകളഞ്ഞിരുന്നു. കൂടാതെ ഒരു സ്റ്റമ്പിംഗും ഒരു റിവ്യൂവും നഷ്ടപ്പെടുത്തി.

എന്നാൽ പന്തിനെ പിന്തുണച്ച് വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ രംഗത്തെത്തി. പന്തിന് മുകളിൽ അനാവശ്യമായ സമ്മർദ്ദങ്ങളുണ്ട്. ഞാൻ 22 വയസായിരിക്കുമ്പോൾ ഇത്രത്തോളം സമ്മർദ്ദമുണ്ടായിരുന്നില്ല. ഞാൻ ബെഞ്ചിലാണ് ഇരുന്നിരുന്നത്. അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കാനായി തയ്യാറെടുക്കുകയായിരുന്നു ആ സമയം. സ്വതന്ത്രമായി കളിക്കാനുള്ള അവസരം പന്തിന് ഒരുക്കണം എന്നും ലാറ പറഞ്ഞു.

Advertisement