കൂട്ടതകർച്ച, ബംഗ്ലാദേശ് ദുരന്തം, ഇന്ത്യയ്ക്ക് പിങ്ക് വിജയം അരികെ; ഏറ്റവും ദൈർഘ്യം കുറഞ്ഞ ടെസ്റ്റായി മാറിയേക്കും

37

കൊൽക്കത്ത: ഇന്ത്യ പിങ്ക് നിറമുള്ള വിജയത്തിനരികെ. മൂന്നുദിവസം ബാക്കിയിരിക്കെ ബംഗ്ലാദേശിനെതിരായ രാത്രിപകൽ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ വിജയം ഉറപ്പാക്കി. പിങ്ക് പന്തിന്റെ ഗുട്ടൻസ് ഇനിയും മനസ്സിലാകാത്ത ബംഗ്ലാദേശ് 89 റൺ പിറകിലാണ്, കൈയിലുള്ളത് നാല് വിക്കറ്റും. തുടർച്ചയായ രണ്ടാം ടെസ്റ്റിലും ഇന്നിങ്‌സ് പരാജയം ഒഴിവാക്കാൻ ബംഗ്ലാദേശ് ഏറെ പണിപ്പെടും. സ്‌കോർ: ബംഗ്ലാദേശ്: 106, 6152. ഇന്ത്യ 9347.

Advertisements

സുഗമമായ കളി പലപ്പോഴും വിഷമത്തിലാക്കുന്ന പിങ്ക് പന്തിൽ ക്യാപ്റ്റൻ വിരാട് കോഹ്ലി സെഞ്ചുറി നേടിയതാണ് സവിശേഷത. 194 പന്ത് നേരിട്ട ക്യാപ്റ്റൻ 136 റണ്ണടിച്ചു. അതിൽ 18 ഫോറുകൾ ഉൾപ്പെട്ടു. നാലാം വിക്കറ്റിൽ അജിൻക്യ രഹാനെയുമായി ചേർന്ന് (69 പന്തിൽ 51) 99 റൺ നേടി. രണ്ടാം ദിവസം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 174 റണ്ണുമായി കളി തുടങ്ങിയ ഇന്ത്യയെ കോഹ്ലിയും രഹാനെയും ചേർന്ന് ഉയർത്തി. രവീന്ദ്ര ജഡേജ 12 റണ്ണിന് പുറത്തായപ്പോൾ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ 17 റണ്ണുമായി പുറത്താകാതെനിന്നു. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 347 റണ്ണായപ്പോൾ ഇന്ത്യ ഡിക്ലയർ ചെയ്തു.

241 റൺ പിറകിലായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ബംഗ്ലാദേശിന് പന്തിന്റെ താളം മനസ്സിലായില്ല. ഇന്ത്യൻ പേസർമാർക്കു മുന്നിൽ ആത്മവിശ്വാസമില്ലാതെയായിരുന്നു കളി. ആദ്യ ഓവറിൽ ഓപ്പണർ ഷദ്മാൻ ഇസ്ലാമിനെ മടക്കി ഇശാന്ത് ശർമ കളി പിടിച്ചു. ഒന്നാം ഇന്നിങ്‌സിൽ അഞ്ചു വിക്കറ്റെടുത്ത ഇശാന്ത് നാലെണ്ണംകൂടി പിഴുതു. 59 റണ്ണുമായി പുറത്താകാതെ നിൽക്കുന്ന മുഷ്ഫിഖർ റഹീമിലാണ് ബംഗ്ലാദേശിന്റെ അവസാന പിടിവള്ളി. 39 റണ്ണുമായി നന്നായി കളിച്ച മഹ്മൂദുള്ള പരിക്കേറ്റ് മടങ്ങി.

ഇന്ത്യയിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ടെസ്റ്റായി ഈ കളി മാറാൻ സാധ്യതയുണ്ട്. ഇതുവരെ എറിഞ്ഞത് 916 പന്തുകളാണ്. 2018ൽ അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരമാണ് നിലവിലെ റെക്കോഡ്. ആ കളിയിൽ 1028 പന്തുകൾ എറിഞ്ഞു. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 106ന് മറുപടിയായി ഇന്ത്യ ഒൻപതിന് 347 എന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് കനത്ത ബാറ്റിംഗ് തകർ്ചച നേരിടുകയാണ്. ആദ്യ ആറ് ഓവർ പിന്നിടുമ്പോഴേക്കും 13 റൺസിന് നാല് വിക്കറ്റുകൾ ബംഗ്ലാദേശിന് നഷ്ടമായി. ഷദ്മാൻ ഇസ്ലാം (0) ഇമ്രുൽ ഖൈസ് (5), മുഹ്മിനുൽ ഹഖ് (0) മുഹമ്മദ് മിഥുൻ (6) എന്നിവരാണ് പുറത്തായത്. ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ ആറ് വിക്കറ്റ് മാത്രം അവശേഷിക്കെ ബംഗ്ലാദേശിന് 224 റൺസ് കൂടി വേണം. ഇന്ത്യയ്ക്കായി ഷാന്ത് മൂന്നും ഉമേശ് ഒരു വിക്കറ്റും സ്വന്തമാക്കി.

സെഞ്ച്വറി നേടിയ നായകൻ വിരാട് കോഹ്ലിയുടെ മികവിലാണ് ഇന്ത്യ സ്‌കോർ 300 കടത്തിയത്. പൂജാരയും രഹാനയും ഇന്ത്യയ്ക്കായി അർധ സെഞ്ച്വറി നേടി. അതെസമയം മറ്റാർക്കും കാര്യമായ പ്രകടനം കാഴ്ച്ചവെക്കാനായില്ല. 194 പന്തിൽ 18 ബൗണ്ടറി സഹിതം 136 റൺസാണ് കോഹ്ലി നേടിയത്. ഇന്ത്യൻ നായകന്റെ 27ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. രഹാന 69 പന്തിൽ ഏഴ് ബൗണ്ടരി സഹിതം 51ഉം പൂജര 105 പന്തിൽ എട്ട് ബൗണ്ടറി സഹിതം 55 റൺസും എടുത്തു.

മായങ്ക് അഗർവാൾ (14), രോഹിത്ത് ശർമ്മ (210, രവീന്ദ്ര ജഡേജ (12), വൃദ്ധിമാൻ സാഹ (15*), അശ്വിൻ (9), ഉമേശ് യാദവ് (0) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രകടനം. ബംഗ്ലാദേശിനായി ഇബാദത്ത് ഹുസൈൻ മൂന്നും അമിൻ ഹുസൈൻ രണ്ടും അബൂ ജയന്ത് ഒരു വിക്കറ്റും സ്വന്തമാക്കി. ആദ്യ ദിനം ഇന്ത്യ മൂന്ന് വിക്കറ്റിന് 177 റൺസാണ് സ്വന്തമാക്കിയിരുന്നത്.

ഒന്നാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 106 റൺസിന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇഷാന്തും മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ ഉമേശും രണ്ട് വിക്കറ്റെടുത്ത ഷമിയും ആണ് ബംഗ്ലാദേശ് ബാറ്റിംഗ് നിരയുടെ നടുവൊടിച്ചത്.

Advertisement