ഷോപ്പിങിനെന്ന വ്യാജേന ഉമ്മയുടെ കയ്യിൽ കുഞ്ഞിനെ ഏൽപ്പിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം പ്രവാസിയുടെ ഭാര്യ ഒളിച്ചോടി: ചാട്ടക്കാരിക്കും കാമുകനും എട്ടിന്റെ പണികൊടുത്ത് പോലീസും കോടതിയും

66

രണ്ടര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഷോപ്പിങിനെന്ന വ്യാജേന കാമുകനോടൊപ്പം മുങ്ങിയ വീട്ടമ്മയും കാമുകനും പോലീസിന് മുന്നിൽ കീഴടങ്ങി. ആലക്കാട് വലിയ പള്ളിക്ക് സമീപത്തെ ഓലിയന്റകത്ത് പൊയിൽ റുമൈസ(24), കാമുകൻ ചപ്പാരപ്പടവിലെ റാഷിദ്(30) എന്നിവരാണ് പൊലീസിന് മുന്നിൽ കീഴടങ്ങിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 12 നാണ് കുട്ടിയെ തന്റെ ഉമ്മയെ ഏൽപ്പിച്ച് ഷോപ്പിങ്ങിനാണെന്നു പറഞ്ഞ് റുമൈസ വീട്ടിൽ നിന്നിറങ്ങിയത്.

എന്നാൽ വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് ഇരുവരും സ്റ്റേഷനിൽ ഹാജരായത്. റുമൈസയുടെ ഭർത്താവ് വിദേശത്ത് ജോലിചെയ്തുവരികയാണ്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട റാഷിദും റുമൈസയും ബംഗളൂരു, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിൽ കറങ്ങിനടന്ന ശേഷമാണ് പൊലീസ് അന്വേഷിക്കുന്നതായി അറിഞ്ഞ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കോടതിയിൽ ഹാജരാക്കിയ ഇരുവരേയും റിമാൻഡ് ചെയ്തു.

Advertisements

പയ്യന്നൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള കൂത്തുപറമ്ബ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ശനിയാഴ്ച രാവിലെ ഇരുവരും പരിയാരം പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. ജുവനൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് റുമൈസയുടെ പേരിൽ കേസെടുത്തത്. നാടുവിടാൻ പ്രേരിപ്പിച്ചതിനാണ് റാഷിദിനെതിരെ കേസ്.

ഇക്കഴിഞ്ഞ ഫെബ്രുവരി 12 നാണ് കുട്ടിയെ തന്റെ ഉമ്മയെ ഏൽപ്പിച്ച് ഷോപ്പിങ്ങിനാണെന്നു പറഞ്ഞ് റുമൈസ വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ റുമൈസ ഒരു യുവാവിനൊപ്പം പോയി എന്ന വിവരം പൊലീസിന് ലഭിച്ചു. റുമൈസയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് മൊബൈൽ നമ്പർ സൈബർ സെല്ലിന് കൈമാറി കോൾ ഡീറ്റെയിൽസ് ശേഖരിച്ചു. അവസാനം വന്ന നമ്പരിന്റെ വിശദാംശങ്ങൾ ശേഖരിച്ചപ്പോൾ റാഷിദാണ് എന്ന് മനസ്സിലാകുകയായിരുന്നു. ഈ ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ അതും ഓഫായിരുന്നു. ഇതിനിടയിൽ ബാംഗ്ലൂരിൽ വച്ച് റാഷിദിന്റെ ഫോൺ ഓണായപ്പോൾ സൈബർ സെൽ ലൊക്കേഷൻ പരിയാരം പൊലീസിന് കൈമാറി.

ഇവിടേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടയിൽ ഒന്നുകൂടി വിളിച്ചു നോക്കിയപ്പോൾ റാഷിദ് ഫോൺ എടുത്തു. തുടർന്ന് പരിയാരം പൊലീസ് സ്റ്റേഷനിൽ എത്തണമെന്ന് പൊലീസ് നിർദ്ദേശിച്ചു. പൊലീസിന്റെ നിർദ്ദേശത്തെ തുടർന്ന് ഇരുവരും കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽ ഹാജരായി. പൊലീസ് ചോദ്യം ചെയ്യലിലാണ് സമൂഹ മാധ്യമം വഴി പരിചയപ്പെട്ടതാണ് എന്നുള്ള വിവരം പുറത്ത് വന്നത്. റാഷിദിന് ഒപ്പം ജീവിക്കാനാണ് താൽപര്യം എന്നാണ് റുമൈസ പൊലീസിനോട് പറഞ്ഞത്.

റുമൈസയുടെ ഭർത്താവ് വിദേശത്ത് ജോലിചെയ്തുവരികയാണ്. സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട റാഷിദും റുമൈസയും ബംഗളൂരു, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിൽ കറങ്ങിനടന്ന ശേഷമാണ് പൊലീസ് അന്വേഷിക്കുന്നതായി അറിഞ്ഞ് പൊലീസിൽ കീഴടങ്ങിയത്. വിദേശത്തായിരുന്ന റുമൈസയുടെ ഭർത്താവ് കാണാതായ സംഭവം അറിഞ്ഞ് നാട്ടിലെത്തി. തന്റെ ഒപ്പം ജീവിക്കാൻ താൽപര്യമില്ലെങ്കിൽ തനിക്കും വേണ്ട എന്നും ഡിവോഴ്സിന് തയ്യാറാണെന്നും പറഞ്ഞു.

Advertisement