വളയ്ക്കുന്ന യുവാക്കളെ മേരി വീട്ടിലേക്ക് വിളിച്ചുവരുത്തും; നഗ്ന ചിത്രങ്ങൾ പകർത്തും, ലക്ഷങ്ങൾ തട്ടും: ചതിക്കുഴിയിൽ വീണത് നിരവധി പേർ

39

കൊച്ചി: വ്യവസായിയെ ബ്ലാക്ക്മെയിൽ ചെയ്തു പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ മലയാളികൾ തട്ടിപ്പിന് ഇരയായതായി പൊലീസിന്റെ സംശയം. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുകയാണ് സിറ്റി പൊലീസ്. വ്യവസായിയെ ബ്ലാക്ക്മെയിൽ ചെയ്തു പണം തട്ടാൻ ശ്രമിച്ച സ്ത്രീ ഉൾപ്പെടെ നാലംഗ സംഘം കഴിഞ്ഞ ദിവസമാണ് പൊലീസിന്റെ പിടിയിലായത്.

കണ്ണൂർ പയ്യന്നൂർ വെള്ളക്കടവ് മുണ്ടയോട്ടിൽ സവാദ് (25), തളിപ്പറമ്പ് പരിയാരം പുൽക്കൂൽ വീട്ടിൽ അഷ്‌കർ (25), കടന്നപ്പള്ളി ആലക്കാട് കുട്ടോത്ത്് വളപ്പിൽ മുഹമ്മദ് ഷഫീഖ് (27), എറണാകുളം തോപ്പുംപടി ചാലിയത്ത് മേരി വർഗീസ് (26) എന്നിവരാണ് അറസ്റ്റിലായത്. സവാദായിരുന്നു തട്ടിപ്പിന്റെ സൂത്രധാരനെന്ന് പൊലീസ് സൂചിപ്പിച്ചു. സംഭവത്തെക്കുറിച്ചു പൊലീസ് വിവരിക്കുന്നത് ഇങ്ങനെയാണ് :

Advertisements

ഖത്തറിൽ വച്ച് മേരി വർഗീസ് പരാതിക്കാരനായ വ്യവസായിയുമായി ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചു. പിന്നീട് മേരി വർഗീസ് വ്യവസായിയെ ഖത്തറിലെ തന്റെ വാടക വീട്ടിലേക്കു വിളിച്ചു വരുത്തി. വ്യവസായി എത്തുന്നതിന് മുമ്ബ് സവാദ് മുറിയിൽ ക്യാമറ സജ്ജമാക്കിയിരുന്നു.

ഇതറിയാതെ മുറിയിലേക്കു വന്ന വ്യവസായിയുടെ വസ്ത്രങ്ങൾ പ്രതികൾ ഊരിമാറ്റി. നഗ്‌നയായ മേരിക്കൊപ്പം നിർത്തി ചിത്രങ്ങൾ പകർത്തി. പിന്നീടു നാട്ടിലെത്തിയ വ്യവസായിയുടെ ഫോണിലേക്കു പ്രതികൾ ചിത്രങ്ങൾ അയയ്ക്കുകയും, 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

പണം തന്നില്ലെങ്കിൽ സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും അറിയിച്ചു. ഇത്രയും പണം നൽകാൻ ഇല്ലാതിരുന്ന വ്യവസായി ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചു. ഒടുവിൽ സുഹൃത്തിന്റെ നിർദേശപ്രകാരം എറണാകുളം എസിപി കെ ലാൽജിക്കു പരാതി നൽകുകയായിരുന്നു. കൊച്ചി സെൻട്രൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെക്കുറിച്ചും താമസസ്ഥലത്തെക്കുറിച്ചും വിവരങ്ങൾ ലഭിച്ചു.

പ്രതികൾ ആവശ്യപ്പെട്ടതനുസരിച്ചു കുറച്ചു പണം വ്യവസായി സവാദിന്റെ അക്കൗണ്ടിലേക്കു കൈമാറി. ഈ ബാങ്ക് വിശദാംശങ്ങൾ ഉപയോഗിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.അന്വേഷണത്തിൽ കണ്ണൂർ തളിപ്പറമ്ബിലെ എടിഎമ്മിൽ നിന്നാണു പണം പിൻവലിച്ചതെന്നു കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു.

ഇതിനിടെ, പ്രതികൾ മൊബൈൽ ഫോണുകളെല്ലാം ഓഫ് ചെയ്തിരുന്നു. ഇവർ ഉപയോഗിച്ചിരുന്ന രഹസ്യഫോൺ നമ്ബർ പിന്തുടർന്ന പൊലീസ് പ്രതികൾ തളിപ്പറമ്ബിൽ നിന്നു ബംഗളൂരുവിലേക്കു കടന്നതായി കണ്ടെത്തി. ബംഗളൂരുവിലേക്കുള്ള യാത്രയിൽ മടിക്കേരിയിൽ ലോഡ്ജിൽ താമസിക്കുന്നതിനിടെയാണ് പ്രതികൾ പൊലീസിന്റെ വലയിലായത്.

Advertisement