ലോകകപ്പിൽ കളിപ്പിക്കരുത്, വിരാട് കോഹ്ലിയെ പുറത്താക്കണം; തുറന്നടിച്ച് ഇർഫാൻ പത്താൻ

251

ലോകത്തെ എക്കാലത്തെയും ക്രിക്കറ്റ് കളിക്കാരിൽ വെച്ച് മികച്ച ബാറ്റർമാരിൽ ഒരാളാണ് മുൻ ഇന്ത്യൻ നായകനായ വിരാട് കോഹ്ലി. നിരവധി മൽസരങ്ങളിൽ മികച്ച പ്രകടനങ്ങളിലൂടെ അദ്ദേഹം ടീം ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചിട്ടുണ്ട്.
എന്നാൽ കഴിഞ്ഞ കുറച്ചു കാലമായി വളരെ മോശം പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്.

2019ന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു സെഞ്ച്വറി നേടാൻ കോഹ്ലിക്ക് സാധിച്ചിട്ടില്ല. ഇംഗ്ലണ്ട് പരമ്പരക്ക് ശേഷം ഇന്ത്യൻ ടീമിൽ നിന്നും വിശ്രമം എടുത്തിരിക്കുന്ന വിരാട് കോഹ്ലി ഏഷ്യാ കപ്പിൽ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്.

Advertisements

ഏഷ്യാ കപ്പിൽ അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തിനാണ് ടീം ഇന്ത്യയും ആരാധകരും പ്രതീക്ഷിക്കുന്നത്. കോഹ്ലി അദ്ദേഹത്തിന്റെ മികച്ച ഫോമിലേക്ക് തിരിച്ചെത്തിയാൽ മാത്രമേ അദ്ദേഹത്തിനും ഇന്ത്യൻ ടീമിനും ഗുണമുള്ളൂ. ഇപ്പോഴിതാ ഫോമിൽ എത്തിയില്ല എങ്കിൽ കോഹ്ലിക്ക് ലോകകപ്പ് ടീമിൽ സ്ഥാനം കൊടുക്കരുതെന്ന് തുറന്നടിച്ചിരിക്കുയാണ് ഇന്ത്യൻ ടീമിലെ മുൻ ഓൾറൗണ്ടറായിരുന്ന ഇർഫാൻ പത്താൻ.

Also Read
രണ്ട് മൂന്ന് റിലേഷൻ ഉണ്ടായിട്ടുണ്ട്, പക്ഷേ സംഭവിച്ചത് ഇങ്ങനെ: തന്റെ പ്രണയ ബന്ധങ്ങളെ കുറിച്ച് നടി അനുമോൾ

എന്നാൽ ഏഷ്യാ കപ്പിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചാൽ കോഹ്ലി തീർച്ചയായും ടീമിന്റെ എക്സ്ഫാക്ടർ ആകുമെന്നും പത്താൻ പറയുന്നു. കോഹ്ലി ഏഷ്യാ കപ്പിൽ ഫോമിൽ എത്തിയാൽ അദ്ദേഹം ഓസ്ട്രേലിയ തന്റെ ഇഷ്ടപ്പെട്ട സ്ഥലമാണെന്ന് പറയുമെന്നും അവിടെ സ്‌കോർ ചെയ്യാൻ സാധിക്കുമെന്ന് കോൺഫിഡൻസോടെ പറയുമെന്നും പത്താൻ വ്യക്തമാക്കുന്നു.

ഏഷ്യാ കപ്പിൽ വിരാട് കോഹ്ലി ഫോമിൽ എത്തിയാൽ, ഓസ്‌ട്രേലിയയാണ് എനിക്ക് റൺ നേടാൻ ഏറ്റവും ഇഷ്ടപ്പെട്ട വേദിയെന്ന് അദ്ദേഹം പറയും. അവിടുത്തെ പിച്ചുകൾ മികച്ചതാണ്, ഏഷ്യാ കപ്പിൽ ഞാൻ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. എന്നൊക്കെ അദ്ദേഹത്തിന് കോൺഫിഡെൻസിനോട് പറയാൻ സാധിക്കും എന്നും പത്താൻ പറയുന്നു.സ്റ്റാർ സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഷ്യാ കപ്പിൽ വിരാട് പരാജയപ്പെടുക ആണെങ്കിൽ തീർച്ചയായും അദ്ദേഹത്തിനെ പുറത്താക്കണമെന്നും മറ്റു താരങ്ങളെ അന്വേഷിക്കണമെന്നും പത്താൻ പറയുന്നു. ഏഷ്യാ കപ്പിൽ വിരാട് പരാജയപ്പെട്ടാൽ, ഇന്ത്യ മറ്റ് വഴികൾ തേടണം. നിങ്ങൾ ഫോമിലുള്ള കളിക്കാരെ ടീമിലെത്തിക്കാൻ ശ്രമിക്കണം.

ഫോം കണ്ടെത്താൻ ശ്രമിക്കുന്ന താരങ്ങൾ ലോകകപ്പ് ടീമിലുണ്ടാകാൻ പാടില്ല. ലോകകപ്പ് എന്ന് പറയുന്നത് ഒരു കളിക്കാരനും അവരുടെ ഫോം കണ്ടെത്താനുള്ള സ്ഥലമല്ല എന്നും പത്താൻ കൂട്ടിച്ചേർത്തു. ഈ മാസം 28നാണ് ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്ഥാനാണ് ഇന്ത്യൻ ടീമിന്റെ എതിരാളികൾ ആയി എത്തുന്നത്.

Also Read
ജയറാമേട്ടൻ പുറകെ നടന്നുവെന്നത് വെറുതെ പറയുന്നത്; ജോജുവാണ് ഈ കാര്യം പഠിപ്പിച്ചത്; സിദ്ദിഖ് ഇക്ക വല്യേട്ടനെപ്പോലെയാണ്! താരങ്ങളെ കുറിച്ച് ആശാ ശരത്ത്!

Advertisement