പേടിഎം വീണ്ടും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സ്വന്തമാക്കി, വില കേട്ടാൽ ഞെട്ടും

26

വീണ്ടും പേടിഎം ബിസിസിഐ മത്സരങ്ങളുടെ സ്പോൺസർഷിപ്പ് അവകാശം സ്വന്തമാക്കി. അടുത്ത അഞ്ചുവർഷത്തേയ്ക്കാണ് പേടിഎം ഈ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ നടക്കുന്ന രാജ്യാന്തര, ആഭ്യന്തര മത്സരങ്ങളുടെ സ്പോൺസർഷിപ്പാണ് പേടിഎമ്മിന് ബിസിസിഐ നൽകിയിരിക്കുന്നത്.

ഓരോ മത്സരത്തിനും 3.80 കോടി രൂപ എന്ന നിരക്കിലാണ് വൺ 97 കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി (പേടിഎമ്മിന്റെ ഉടമസ്ഥർ) സ്‌പോൺസർഷിപ്പ് അവകാശം നേടിയിരിക്കുന്നത്. കരാർ പ്രകാരം അടുത്ത അഞ്ചു വർഷത്തേക്ക് ഇന്ത്യയിൽ നടക്കുന്ന മത്സരങ്ങൾ സ്‌പോൺസർ ചെയ്യാൻ 326.80 കോടി രൂപ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് പേടിഎം നൽകും.

Advertisements

2015 ലാണ് ബിസിസിഐ മത്സരങ്ങളുടെ സ്‌പോൺസർഷിപ്പ് അവകാശം പേടിഎം നേടുന്നത്. അന്ന് നാലു വർഷത്തേക്കായിരുന്നു കരാർ. ഓരോ മത്സരത്തിനും 2.4 കോടി രൂപയായിരുന്നു സ്‌പോൺസർഷിപ്പ് നിരക്ക്. ഇതാണ് 3.80 കോടി രൂപയായി മാറിയിരിക്കുന്നത്. അതായത് 58 ശതമാനം വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.

ബിസിസിഐ സിഇഒ രാഹുൽ ജോഹ്‌റിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം വീണ്ടും പങ്കാളികളാകാൻ അവസരം ലഭിച്ചതിൽ പേടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശേഖർ ശർമ്മ സന്തോഷം അറിയിച്ചു.

Advertisement