കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ കണ്ണ് നിറച്ച് ഭർത്താവിന്റെ മ ർ ദ്ദനത്തെത്തുടർന്ന് കൊല്ലം
ജില്ലയിലെ ശാസ്താംകോട്ടയ്ക്ക് അടുത്ത് ശാസ്താനടയിൽ നവവധു ജീ വൻ ഒ ടുക്കിയ വാർത്ത പുറത്തുവന്നത്.
സർക്കാർ ഉദ്യേഗസ്ഥനായ ഭർത്താവിന്റെ പണത്തോടും മുതലിനോടുമുള്ള ആർത്തി മൂലം ഇല്ലാതായത് പുതു ജീവിതം സ്വപ്നം കണ്ടെത്തിയ പെൺകുട്ടിയുടെ ജീവനാണ്.
മോട്ടോർ വാഹന ഇൻസ്പെക്ടർ ആയ കിരൺ കുമാറിൽ നിന്നും നേരിട്ട കൊടും വിഷമങ്ങൾ മൂലമാണ് നിലമേൽ കൈത്തോട് സ്വദേശി വിസ്മയ ഇത്തരത്തിൽ ഒരു കടും കൈ ചെയ്തത്. ജീവൻ ഒടുക്കും മുൻപ് വിസ്മയ ബന്ധുക്കൾക്ക് അയച്ച സന്ദേശങ്ങളിൽ ഭർത്താവ് കിരൺ കുമാരിൽ നിന്നും മർ ദ്ദ നം ഏറ്റിരുന്നു എന്നാണ് വ്യക്തമാക്കുന്നത്.
താൻ കടന്നു പോവുന്ന അവസ്ഥ വളരെ മോശമാണ് എന്ന് ബന്ധുക്കളോട് വിസ്മയ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ ജീവൻ ഒടുക്കും മുൻപ് വിസ്മയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ യാണ് കേരളക്കരയുടെ കണ്ണ് നിറയ്ക്കുന്നത് . ആദം ജോണിലെ ഒരു ചെറു നോവും ചിരിയാക്കി എന്ന ഗാനത്തിന്റെ സ്റ്റാറ്റസ് വീഡിയോ യാണ് വിസ്മയ പങ്കുവെച്ചിരുന്നത്.
വീഡിയോ ഭർത്താവ് കിരൺ കുമാറിനെയും ടാഗ് ചെയ്തിരുന്നു. ഇപ്പോൾ വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് അനുശോചനം രേഖപ്പെടുത്തി രംഗത്ത് വരുന്നത്. ഭർത്താവ് കിരൺ കുമാറിനെ രൂക്ഷ ഭാഷയിലൂടെ വിമർശിച്ചും അനേകം പേർ രംഗത്ത് വരുന്നുണ്ട്.
2020 മാർച്ചിലായിരുന്നു വിസ്മയയുടെയും കിരൺകുമാറിന്റെയും വിവാഹം നടന്നത്. വിവാഹം കഴിഞിട്ട് ഒരു വർഷം തികയും മുൻപേ പ്രശ്‌നങ്ങൾ ഉടലെടുത്തു തുടങ്ങിയിരുന്നു. ആയുർവേദ ഡോക്ടറാവാനുള്ള പഠനം കഴിഞ്ഞ് ഹൌസ് സർജൻസി ചെയ്യുന്നതിനിടയിലായിരുന്നു വിവാഹം.
വീട് പണി എന്നക്കെ പറഞ്ഞ് വിസ്മയയോട് ഭർത്താവ് കിരൺ കൂടുതൽ പണംആവശ്യപ്പെട്ടിരുന്നു. ഇടയ്ക്ക് കിരണിന് എതിരെ പരാതി നൽകാൻ വക്കീലുമായി സംസാരിച്ചിരുന്നു. കിരണിനോടൊപ്പം ജീവിക്കാൻ വിസ്മയ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്നും വിസ്മയുടെ കുടുംബസുഹൃത്ത് വെളിപ്പെടുത്തിയിരുന്നു.
വീട്ടിൽ നിന്നും കൊണ്ടുവന്ന വണ്ടി കൊള്ളില്ല എന്നും, ഞാൻ എത്ര നല്ല ലെവൽ ആണ് എന്നിട്ടും എനിക്ക് തന്നത് ഈ കോപ്പു വണ്ടി എന്നൊക്കെ പറഞ്ഞ് അച്ഛനെയും ഒരുപാട് മോശം പറഞ്ഞുവെന്നും ഒരുപാട് ആയപ്പോൾ നിർത്താൻ ഞാൻ പറഞ്ഞുവെന്നും വിസ്മയയുടെ ചാറ്റിൽ വ്യക്തമാണ്.
നിർത്താൻ ആവിശ്യപെട്ടപ്പോൾ മുടിയിൽ വലിച്ചു താഴെയിട്ട് മുഖത്ത് ച,വിട്ടിയെന്നും വിസ്മയ ബന്ധുക്കൾക്ക് അയച്ച വാട്‌സ് ആപ്പ് ചാറ്റിൽ വ്യക്തമാണ്. കഴിഞ്ഞ വർഷം മേയ് 31നാണ് നിലമേൽ കൈതോട് കുളത്തിൻകര മേലേതിൽ പുത്തൻവീട്ടിൽ ത്രിവിക്രമൻ നായരുടെയും സജിതയുടെയും മകൾ എസ് വി വിസ്മയയെ ശൂരനാട് പോരുവഴി അമ്പലത്തുഭാഗം ചന്ദ്രവിലാസത്തിൽ എസ് കിരൺകുമാർ വിവാഹം കഴിച്ചത്.
സ്ത്രീധനമൊന്നും വേണ്ടെന്ന് പറഞ്ഞാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരൺ കുമാറും കുടുംബവും വിവാഹാലോചനയുമായി വിസ്മയയുടെ വീട്ടിൽ ചെന്നതെന്ന് ത്രിവിക്രമൻ നായർ പറഞ്ഞു.
എന്നാൽ പ്രവാസി ജീവിതത്തിലെ സമ്പാദ്യത്തിൽ നിന്ന് 100 പവൻ സ്വർണവും ഒന്നേ കാൽ ഏക്കർ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകൾക്കൊപ്പം സ്ത്രീധനമായി നൽകി.
ഈ കാറിന് പത്തു ലക്ഷം രൂപ മൂല്യമില്ലെന്നു പറഞ്ഞായിരുന്നു കിരണിന്റെ പീ ഡനം. ഈ വർഷം ജനുവരിയിൽ മ ദ്യപിച്ച് പാതിരാത്രിയിൽ നിലമേലിലെ വിസ്മയയുടെ വീട്ടിൽ എത്തിയ കിരൺ ഇക്കാര്യം പറഞ്ഞ് വിസ്മയയെയും സഹോദരൻ വിജിത്തിനെയും മ ർദിക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞ ഘട്ടം മുതൽ തുടങ്ങിയ മ ർദ നത്തെ കുറിച്ചുളള വിവരം ആദ്യമാദ്യം വിസ്മയ വീട്ടുകാരിൽ നിന്ന് മറച്ചുവച്ചിരുന്നു. പിന്നീട് ഗതികെട്ടപ്പോഴാണ് കാര്യങ്ങൾ വീട്ടുകാരെ അറിയിച്ചത്.
തനിക്ക് ഭർത്താവിൽ നിന്നും നേരിടേണ്ടി വന്ന ക്രൂ രമ ർദ്ദ നങ്ങൾ വാട്സ്ആപ്പിലൂടെ വീട്ടുകാർക്ക് അയച്ചുകൊടുത്തിരുന്നു. മ ർദ്ദ നമേറ്റതിന്റെ ചിത്രങ്ങളും വീട്ടുകാർക്ക് കൈമാറിയിരുന്നു. ഈ വാട്സ്ആപ്പ് സന്ദേശങ്ങൾ യുവതിയുടെ വീട്ടുകാർ പുറത്തുവിട്ടു.