രോഹിത്ത് ശർമയെ ട്വിറ്ററിൽ അൺഫോളോ ചെയ്ത് പൊള്ളാർഡ്, പൊള്ളാർഡിനെ കാറിൽ നിന്ന് ഇറക്കിവിട്ട് രോഹിത്ത്; യുദ്ധം പ്രഖ്യാപിച്ച് സൂപ്പർ താരങ്ങൾ

59

അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യ വെസ്റ്റിൻഡീസ് ഏകദിന ടി20 പരമ്പരയ്ക്ക് മുന്നോടിയായി ‘യുദ്ധം’ പ്രഖ്യാപിച്ച് സൂപ്പർ താരങ്ങൾ. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിലെ സഹതാരങ്ങളായ രോഹിത്ത് ശർമ്മയും കീറോൺ പൊള്ളാർഡുമാണ് ഇപ്പോൾ പരസ്പരം ഏറ്റുമുട്ടുന്നത്.

Advertisements

രോഹിത്ത് ശർമയെ ട്വിറ്ററിൽ അൺഫോളോ ചെയ്താണ് പൊള്ളാർഡ് ആദ്യ വെടിപൊട്ടിച്ചത്. എന്നാൽ പൊള്ളാർഡിനെ കാറിൽ നിന്നും ഇറക്കിവിട്ടാണ് രോഹിത്ത് ഇതിന് മറുപടി നൽകിയത്. സറ്റാർ സ്‌പോട്‌സ് പുറത്തിറക്കിയ പരസ്യത്തിലൂടെയാണ് രോഹിത്തിന്റെ മറുപടി. പരമ്പരയ്ക്ക് മുന്നോടിയായി സ്റ്റാർ സ്പോട്സ് ആണ് ശ്രദ്ധേയമായ ഈ പരസ്യം പുറത്തിറക്കിയത്.

അൺഫ്രണ്ട്ഷിപ്പ് ഡേയെന്ന ഹാഷ് ടാഗുമായാണ് ഇന്ത്യ വിൻഡീസ് പരമ്പരയ്ക്കു മുന്നോടിയായി സ്റ്റാർ സ്‌പോർട്‌സ് പരസ്യം പുറത്തിറക്കിയത്. വിമാനത്താവളത്തിലെത്തുന്ന പൊള്ളാർഡിനെ സ്വീകരിക്കാൻ രോഹിത് കാറിൽ എത്തുന്നതാണ് സംഭവം. യാത്രയ്ക്കിടെ ഇന്ത്യയെ അവരുടെ നാട്ടിൽ വച്ച് തോൽപ്പിക്കുന്നത് ഏറെ സന്തോഷം നൽകുമെന്ന് പൊള്ളാർഡ് അഭിപ്രായപ്പെട്ടുവെന്ന് കാറിലെ എഫ്എം റേഡിയോയിൽ പറയുന്നു.

ഇതു കേട്ട രോഹിത് ഉടൻ കാർ കേടായെന്ന വ്യാജേന പൊള്ളാർഡിനോട് വണ്ടി തള്ളാൻ അഭ്യർത്ഥിയ്ക്കുകയും കാറിൽ നിന്നും പുറത്തിറങ്ങിയ താരത്തെ വഴിയിൽ ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. പൊള്ളാർഡിന്റെ ലഗേജടക്കം വഴിയിൽ തള്ളിയാണ് രോഹിത്ത് യാത്രയാകുന്നത്. ഡിസംബർ ആറു മുതലാണ് ഇന്ത്യയും വിൻഡീസും തമ്മിലുള്ള പരമ്പരയ്ക്കു തുടക്കമാവുന്നത്.

മൂന്നു വീതം ടി20കളും ഏകദിനങ്ങളുമാണ് വിൻഡീസ് ഇന്ത്യയിൽ കളിക്കുക. ടി20 പരമ്പരയിലെ ഒരു മൽസരം കേരളത്തിലും നടക്കുന്നുണ്ട്. ഡിസംബർ എട്ടിന് തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് ടി20 പരമ്പരയിലെ രണ്ടാമത്തെ മൽസരത്തിനു വേദിയാവുന്നത്.

Advertisement