അവനെ ഒതുക്കരുത്, അനീതിയാണ്: സെലക്ടർമാർക്ക് എതിരെ ആഞ്ഞടിച്ച് ഹർഭജൻ സിങ്ങ്

15

വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ ടി20, ഏകദിന ടീമുകളെ നാളെ പ്രഖ്യാപിക്കെ ഇന്ത്യ ടെസ്റ്റ് സ്പിന്നർ ആർ അശ്വിന് വേണ്ടി വാദിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. അശ്വിനെ ടെസ്റ്റിന് പുറമെ ടി20യിലും ഏകദിനത്തിലും വീണ്ടും അവസരം നൽകണമെന്നാണ് ഹർഭജൻ ആവശ്യപ്പെട്ടിരിക്കുന്നത്.

Advertisements

അശ്വിൻ ടെസ്റ്റ് ക്രിക്കറ്റിൽ പുറത്തെടുക്കുന്ന മികവ് സെലക്ടർമാർ പരിഗണിക്കണമെന്ന് ഹർഭജൻ ആവശ്യപ്പെട്ടു. 2017 ജൂലൈയിലാണ് അശ്വിൻ അവസാനമായി ഇന്ത്യക്കായി പരിമിത ഓവർ ക്രിക്കറ്റിൽ കളിച്ചത്. ടെസ്റ്റിൽ മാത്രമാണ് അശ്വിൻ ഇപ്പോൾ പന്തെറിയുന്നത്.

വാഷിംഗ്ടൺ സുന്ദറാണ് ടി20 ക്രിക്കറ്റിൽ നിലവിൽ ഇന്ത്യയുടെ ബൗളിംഗ് ഓപ്പൺ ചെയ്യുന്നത്. വിക്കറ്റെടുക്കുന്നതിൽ മികവ് കാട്ടിയിട്ടുള്ള അശ്വിനുള്ളപ്പോൾ എന്ത് കൊണ്ട് അദ്ദേഹത്തിന് അവസരം നൽകാത്തത്. സമീപകാലത്ത് ടെസ്റ്റിലും അശ്വിന്റെ പ്രകടനം മികച്ചതാണ്.

മറ്റ് സ്പിന്നർമാരേക്കാൾ പന്ത് കൂടുതൽ ടേൺ ചെയ്യിക്കാൻ അശ്വിനാവും ഹർഭജൻ പറഞ്ഞു. സുന്ദറിനെപ്പോലുള്ള യുവ ബൗളർമാർ അശ്വിനെ കണ്ടു പഠിക്കേണ്ടതാണ്. യുവതാരങ്ങൾക്ക് അവസരം നൽകുന്നതിന് ഞാനെതിരല്ല. പക്ഷെ കടുത്ത മത്സരം നിലനിൽക്കുന്നതിനാൽ അവരും പരിചയസമ്പന്നർക്ക് വഴി മാറിക്കൊടുക്കേണ്ടിവരുമെന്ന് മനസിലാക്കണം ഹർഭജൻ കൂട്ടിചേർത്തു.

Advertisement