ദക്ഷിണാഫ്രിക്കയ്ക്കെതിരെ കാര്യവട്ടത്ത് ഇന്ത്യൻ കുപ്പായത്തിൽ സഞ്ജു സാംസൺ ഇറങ്ങും, സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തി

8

ഇന്ത്യ എ ടീമിൽ ഇടംപിടിച്ച് മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലാണ് സഞ്ജു സാംസണെ ഉൾപ്പെടുത്തിയത്. കാര്യവട്ടം സ്പോർട്സ് ഹബിൽ ഓഗസ്റ്റ് 29ന് അഞ്ച് മത്സരങ്ങളുടെ പരമ്പര ആരംഭിക്കും.

ആദ്യ മൂന്ന് ഏകദിനങ്ങളിൽ മനീഷ് പാണ്ഡെയും അവസാന രണ്ട് മത്സരങ്ങളിൽ മലയാളി താരം ശ്രേയസ് അയ്യരും ടീമിനെ നയിക്കും. ശുഭ്മാൻ ഗിൽ, വിജയ് ശങ്കർ, അൻമൽപ്രീത് സിംഗ്, റിക്കി ഭുവി, ഷാർദുൽ ഠാക്കൂർ, അക്ഷാർ പട്ടേൽ, നിതീഷ് റാണ എന്നിവരാണ് പാണ്ഡെയുടെയും ശ്രേയസിൻറെയും ടീമിലുമുള്ള താരങ്ങൾ. ആദ്യ മൂന്ന് മത്സരങ്ങളിൽ ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചാഹലും കളിക്കും.

Advertisements

മനീഷ് പാണ്ഡെയുടെ ടീമിൽ ഇഷാൻ കിഷനും ശ്രേയസ് അയ്യരുടെ ടീമിൽ സഞ്ജു സാംസണുമാണ് വിക്കറ്റ് കീപ്പറാവുക. ബിസിസിഐ സീനിയർ സെലക്ഷൻ കമ്മിറ്റിയാണ് ടീമുകളെ തെരഞ്ഞെടുത്തത്. ഓഗസ്റ്റ് 29, 31, സെപ്റ്റംബർ 2, 4, 8 തിയതികളിലാണ് കാര്യവട്ടത്ത് മത്സരങ്ങൾ നടക്കുക.

ആദ്യ മൂന്ന് ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീം ഇങ്ങനെ

മനീഷ് പാണ്ഡെ(നായകൻ), റുതുരാദ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, അൻമൽപ്രീത് സിംഗ്, റിക്കി ഭുവി, ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), വിജയ് ശങ്കർ, ശിവം ദുബെ, ക്രുനാൽ പാണ്ഡ്യ, അക്ഷാർ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ, ഷാർദുൽ ഠാക്കൂർ, ദീപക് ചാഹർ, ഖലീൽ അഹമ്മദ്, നിതീഷ് റാണ.

അവസാന രണ്ട് ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീം

ശ്രേയസ് അയ്യർ(നായകൻ), ശുഭ്മാൻ ഗിൽ, പ്രശാന്ത് ചോപ്ര, അൻമൽപ്രീത് സിംഗ്, റിക്കി ഭുവി, സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), നിതീഷ് റാണ, വിജയ് ശങ്കർ, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, അക്ഷാർ പട്ടേൽ, രാഹുൽ ചാഹർ, ഷാർദുൽ ഠാക്കൂർ, തുഷാർ ദേശ്പാണ്ഡെ, ഇഷാൻ പോരെൽ.

Advertisement